
നാട്ടിലെ ചായക്കടയിലെ അതേ വിലയില്‍ ചായയും കാപ്പിയും പലഹാരവും; വിമാനത്താവളത്തില്‍ വരുന്നൂ…
ന്യൂഡല്‍ഹി: വിമാനത്താവളത്തിനുള്ളിലെ അധിക വിലയെ മറികടക്കാന്‍ ഉഡാന്‍ കഫേ വരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് ആദ്യമായി രാജ്യത്ത് ഉഡാന്‍ കഫേ ആരംഭിച്ചത്. നാട്ടിലെ ചായക്കടകളിലേ പോലെ 10 രൂപക്ക് കുടിവെള്ളവും ചായയും 20 രൂപക്ക് കോഫി, സമൂസ, മധുരപലഹാരം എന്നിവയാണ് ഈ കഫേകളില്‍ ലഭിക്കുക. ഇപ്പോള്‍ ചെന്നൈ വിമാനത്താവളത്തിലും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു ആണ് കഫേ ഉദ്ഘാടനം ചെയ്തത്. പദ്ധതി രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. വളരെ കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കുകയെന്നതാണ് ഉഡാന്‍ കഫേയിലൂടെ കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യം. വന്‍ വിജയമായ ഉഡാന്‍ കഫേ ഡല്‍ഹി വിമാനത്താവളത്തില്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ്. ചെന്നൈ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ ചെക്കിങ് ഏരിയക്ക് സമീപത്തായാണ് ഉഡാന്‍ കഫേ സ്ഥിതി ചെയ്യുന്നത്. എല്ലാതരം യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍നിന്ന് ലഘുഭക്ഷണം നല്‍കാന്‍ ഉദേശിച്ചാണ് കഴിഞ്ഞവര്‍ഷം മുതല്‍ ഉഡാന്‍ യാത്രി കഫേകള്‍ തുടങ്ങിയത്. ഉഡാന്‍ കഫേയ്ക്ക് ചെന്നൈ പരന്തൂരിലെ വിമാനത്താവളത്തിന് അധികം വൈകാതെ ഭരണാനുമതി ലഭിക്കുമെന്ന് മന്ത്രി റാം മോഹന്‍ നായിഡു മാധ്യമങ്ങളോട് അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)