
ഖത്തറിൽ മയക്കുമരുന്ന് വിൽപ്പനക്കാരൻ അറസ്റ്റിൽ
ഹാഷിഷ് എന്ന നിയമവിരുദ്ധ മയക്കുമരുന്നു വിൽക്കുന്നയാളെ ഖത്തർ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വലിയൊരു ഓപ്പറേഷനിലൂടെ പിടികൂടി.
ഫെബ്രുവരി 27 വ്യാഴാഴ്ച്ചയാണ് ആഭ്യന്തര മന്ത്രാലയം ഈ വാർത്ത സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. മയക്കുമരുന്ന് പിടിച്ചെടുക്കുന്ന പ്രവർത്തനത്തിൻ്റെ ലൈവ് വീഡിയോകളും അവർ പോസ്റ്റ് ചെയ്തു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെൻ്റ് നടത്തിയ ഓപ്പറേഷനിൽ 16 കിലോഗ്രാം ഹാഷിഷും കുറച്ച് പണവും ഇയാളിൽ നിന്നും കണ്ടെടുത്തു.
ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് അയച്ചതായും മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)