Posted By user Posted On

ദോഹ ഹമദ് വിമാനത്താവളത്തിൽ ഇനി ഡ്രൈവറില്ലാ വാഹങ്ങളുടെ സേവനവും

ദോഹ: ദോഹ ഹമദ് വിമാനത്താവളത്തിൽ ഇനി ഡ്രൈവറില്ലാ വാഹങ്ങളുടെ സേവനവും. ഓട്ടോണമസ് ബസ്, ഓട്ടോണമസ് ബാഗേജ് ട്രാക്ടർ എന്നിവയുൾപ്പെടെയുള്ള ഓട്ടോണമസ് വാഹനങ്ങളുടെ സേവനം ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓരോ വാഹനങ്ങൾ വിമാനത്താവളത്തിൽ ഉപയോഗിച്ച് തുടങ്ങിയത് . ഖത്തർ ഏവിയേഷൻ സർവീസസ്, എയർപോർട്ട് ഓപ്പറേഷൻ ആൻഡ് മാനേജ്‌മന്റ് കമ്പനിയായ മതാർ , ഖത്തർ ഫൗണ്ടേഷൻ അംഗമായ ഖത്തർ സയൻസ് & ടെക്നോളജി പാർക്ക് എന്നിവയുമായി സഹകരിച്ചാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏറ്റവും പുതിയ ഓട്ടോണമസ് ഗതാഗത സംവിധാനം നടപ്പിലാക്കുക .

കാര്യക്ഷമത, സുരക്ഷ, സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നൂതന സംരംഭമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹമദ് അലി അൽ ഖാതിർ പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *