Posted By user Posted On

റമദാൻ മാസത്തിൽ റെഡ് മീറ്റ് കുറഞ്ഞ വിലയ്ക്ക് നൽകാനും പ്രാദേശിക ഉത്പാദനത്തെ പിന്തുണയ്ക്കാനും പദ്ധതി ആരംഭിച്ച് മന്ത്രാലയം

വിശുദ്ധ റമദാൻ മാസത്തിൽ പ്രാദേശിക ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനും കുറഞ്ഞ വിലയ്ക്ക് റെഡ് മീറ്റ് നൽകുന്നതിനുമായി വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI) ഒരു ദേശീയ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി ബുധനാഴ്ച്ച ആരംഭിക്കുകയും റമദാൻ അവസാനം വരെ തുടരുകയും ചെയ്യും. റമദാനിൽ പൗരന്മാർക്ക് മിതമായ നിരക്കിൽ റെഡ് മീറ്റ് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രാദേശിക വിപണികളിൽ വില സ്ഥിരത നിലനിർത്തിക്കൊണ്ട് വിതരണവും ഡിമാൻഡും സന്തുലിതമാക്കാനും ഇത് സഹായിക്കുന്നു.

പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ആടുകളുടെ വിതരണം വിദം ഫുഡ് കമ്പനി നിർവഹിക്കും. അവർ ഈ ആടുകളെ സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് വിൽക്കും. ഓരോ പൗരനും അവരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രണ്ട് ആടുകളെ വരെ വാങ്ങാം. പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ആടുകൾക്ക് ഓരോന്നിനും 1000 റിയാൽ വിലവരും.

അൽ ഷമാൽ, അൽഖോർ, ഉമ്മുസലാൽ, അൽ വക്ര, അൽ ഷഹാനിയ, അബു നഖ്‌ല എന്നിവിടങ്ങളിലെ വിദാമിൻ്റെ അറവുശാലകളിലാവും ആടുകളുടെ വിൽപ്പന. വിദാമിൻ്റെ മൊബൈൽ ആപ്പ് വഴിയും പൗരന്മാർക്ക് ആടുകളെ വാങ്ങാം.

എല്ലാ ആടുകളേയും അറവുശാലകളിൽ ഉടനടി അറുത്ത് ആവശ്യമുള്ളവർക്ക് മാംസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് പദ്ധതി. വിദം ഫുഡ് കമ്പനി വാങ്ങുന്നവർക്കായി ഒരു എയർ കണ്ടീഷൻഡ് ടെൻ്റ് സ്ഥാപിക്കും, അതിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രായമായവർക്കും പ്രത്യേക വിഭാഗങ്ങളുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *