
ഹൃദയാഘാതം: പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു
ദോഹ∙ അവധിക്ക് നാട്ടിലെത്തിയ ഖത്തർ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അഴീക്കൽ കപ്പക്കടവ് താമസിക്കുന്ന ചേലോറക്കണ്ടി ഷീജു (44) ആണ് ചൊവ്വാഴ്ച മരിച്ചത്. അമ്മയുടെ ചികിത്സയ്ക്കായി ഈ മാസം ആദ്യമാണ് ഷീജു നാട്ടിലെത്തിയത്. 2005 മുതൽ ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖോറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ഖത്തറിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ അഴീക്കൽ ശ്മശാനത്തിൽ സംസ്കരിച്ചു.
പിതാവ്: പരേതനായ ചന്ദ്രൻ. അമ്മ: ശ്യാമള. ഭാര്യ: തുഷാര. മക്കൾ: ധനിഷ, റിതിഷ്. സഹോദരങ്ങൾ: ഷാജി, ഷീമ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)