
കേരളത്തിൽ വമ്പൻ നിക്ഷേപ തട്ടിപ്പ്: 180 കോടി തട്ടി: പ്രതികൾ യുഎഇയിലേക്ക് മുങ്ങി: യുഎഇയിലും തട്ടിപ്പ്
അമിത പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപകരിൽ നിന്ന് കോടികൾ സ്വീകരിച്ച് തൃശൂരിൽ കോടികളുടെ തട്ടിപ്പ് നടന്നത്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യൺ ബീസ് എന്ന സ്ഥാപനമാണ് പണം തട്ടിയത്. സ്ഥാപനത്തിനെതിരെ നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കേരളത്തിൽ ആകെ 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൻറെ ഉടമകൾ ഒളിവിലാണ്.ട്രേഡിംഗിലൂടെ അമിതമായ പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് വലിയ സാമ്പത്തിക നിക്ഷേപം സ്വീകരിക്കുകയായിരുന്നു ബില്യൺ ബീസ് എന്ന സ്ഥാപനം. 2020-മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. സ്ഥാപന ഉടമ വിപിൻ ആയിരുന്നു ഈ നിക്ഷേപ സമാഹരണം നടത്തിയത്. വാഗ്ദാനത്തിൽ വീണ നിരവധിപേർ നിക്ഷേപം നടത്തി. ഇവർക്ക് ആദ്യത്തെ അഞ്ച് മാസത്തോളം സ്ഥാപനം നൽകാമെന്ന് പറഞ്ഞ പലിശ ലഭിച്ചിരുന്നു. പലിശ ലഭിച്ചവർ വീണ്ടും ഇതേ സ്ഥാപനത്തിൽത്തന്നെ നിക്ഷേപം നടത്തി. രണ്ടുകോടിയോളം രൂപ നിക്ഷേപം നടത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.എന്നാൽ പിന്നീട് ഇത് മുടങ്ങുകയായിരുന്നു. നിലവിൽ 32 പേരാണ് ഇരിങ്ങാലക്കുടയിൽ മാത്രം സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2024 ഡിസംബറിലാണ് ആദ്യ പരാതി ഇരിങ്ങാലക്കുട പോലീസിന് ലഭിച്ചത്. ഇതിൽ പോലീസ് കേടസെടുത്തു. തട്ടിപ്പിനിരയായ മറ്റുള്ളവരുടെ പരാതികൾ സ്വീകരിച്ചുവരികയാണിപ്പോൾ.ഇരിങ്ങാലക്കുടയിൽ ആരംഭിച്ച തട്ടിപ്പ് പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കേരളത്തിന് പുറത്തും ദുബായിലുമുൾപ്പെടെ ഈ സ്ഥാപനത്തിന് ശാഖകളുണ്ട്. ദുബായിലും നിരവധി പേർ ഇതേ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)