Posted By user Posted On

അറിഞ്ഞോ? ഗൂഗിള്‍ പേയില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ബില്‍ പേമെന്റുകള്‍ക്ക് അധിക തുക

ഗൂഗിൾ പേയിൽ മൊബൈൽ റീച്ചാർജുകൾ ചെയ്യുമ്പോൾ കൺവീനിയൻസ് ഫീ എന്ന പേരിൽ 3 രൂപ അധികമായി ഈടാക്കാറുണ്ട്. ഇപ്പേഴിതാ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ബിൽ പേമെന്റുകൾ നടത്തുന്നതിനും ഗൂഗിൾ പേ നിശ്ചിത തുക ഈടാക്കാൻ തുടങ്ങിയിരിക്കുകയാണ്. വൈദ്യുതി ബിൽ, ഗ്യാസ്, വെള്ളം ഉൾപ്പടെയുള്ളവയുടെ ബിൽ തുക അടക്കുമ്പോഴാണ് ജിഎസ്ടിയ്ക്ക് പുറമെ ജിപേ അധിക തുക ഈടാക്കുന്നത്.ബിൽ തുകയുടെ 0.5% മുതൽ 1% വരെയാണ് കൺവീനിയൻസ് ഫീ ആയി ജിപേ ഈടാക്കുക. യുടിലിറ്റി ബിൽ പേമെന്റുകൾക്കുള്ള ജിഎസ്ടിയ്ക്ക് പുറമെയാണിത്. പ്രൊസസിങ് ഫീ എന്ന പേരിലായിരിക്കും ഈ അധിക തുക ഈടാക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് മാത്രമാണ് ഈ തുക ഈടാക്കുക. യുപിഐയുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് ബിൽ പേമെന്റുകൾ ചെയ്യുമ്പോൾ ഈ തുക ബാധകമാവില്ല.

ഫോൺപേ, പേടിഎം എന്നീ സേവനങ്ങളുടെ പാത പിന്തുടർന്നാണ് ഗൂഗിൾ പേയുടെ ഈ പുതിയ നീക്കം. പേടിഎം ഒരു രൂപ മുതൽ 40 രൂപ വരെയാണ് ക്രെഡിറ്റ് /ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഈടാക്കുന്നത് ഫോൺ പേ ഗൂഗിൾ പേയ്ക്ക് സമാനമായ നിരക്കാണ് ഇടാക്കുന്നത്. 2025 ജനുവരിയിൽ 1698 കോടിയിലേറെ യുപിഐ ഇടപാടുകളാണ് നടന്നത്. ഇതുവഴി 23.48 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. 2024 നേക്കാൾ ഒരു ശതമാനത്തിന്റെ വർധനവാണിത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *