
‘അതിയായ സന്തോഷം, വിജയിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല’; ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ വന്‍തുക സമ്മാനം നേടി മലയാളികള്‍
അബുദാബി: ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഭാഗ്യശാലികൾക്ക് ഭാഗ്യം. ഓരോരുത്തർക്കും 250,000 ദിർഹം ക്യാഷ് പ്രൈസ് ലഭിക്കും. ഫെബ്രുവരിയിൽ നടക്കുന്ന പ്രതിവാര ഇ-ഡ്രോ സീരീസിൻ്റെ ഭാഗമായി, ഓരോ ആഴ്ചയും രണ്ട് വിജയികളെയാണ് പ്രഖ്യാപിക്കുക. രമേഷ് ധനപാലനും റഷീദ് പുഴക്കരയുമാണ് ഈ ആഴ്‌ചയിലെ വിജയികള്‍. മലയാളിയായ രമേഷ് ധനപാലന്‍ ഫോര്‍ക്ക്ലിഫ്റ്റ് ഓപ്പറേറ്ററാണ്. ഒമാനില്‍ സ്ഥിരതാമസമാക്കിയ രമേഷ് കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. 27 സുഹൃത്തുക്കൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളിലെ അംഗമാണ് രമേഷ്. ഓരോ മാസവും സ്ഥിരമായി ടിക്കറ്റുകൾ വാങ്ങിയിരുന്നു. നറുക്കെടുപ്പിലൂടെ കൂട്ടായ സ്വപ്നം സഫലമായിരിക്കുകയാണ്.
“എനിക്ക് കോൾ ലഭിച്ചപ്പോൾ, ഞാൻ സന്തോഷത്താൽ മതിമറന്നതായി” അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ വിജയം എൻ്റേത് മാത്രമല്ല; എൻ്റെ 54 സുഹൃത്തുക്കൾക്കും അവരുടെ കുടുംബങ്ങൾക്കും ഇതൊരു വിജയമായിരുന്നു. ബിഗ് ടിക്കറ്റിനൊപ്പം തീർച്ചയായും ഭാഗ്യം പരീക്ഷിക്കുന്നത് തുടരും. മറ്റുള്ളവർക്കുള്ള എൻ്റെ സന്ദേശം ലളിതമാണ്: ശ്രമിക്കുന്നത് തുടരുക, കാരണം സ്വപ്നങ്ങൾ യാഥാർഥ്യമാകും, അദ്ദേഹം പറഞ്ഞു. മറ്റൊരു വിജയിയായ റഷീദ് പുഴക്കര, 36 കാരനായ സെയിൽസ്‌മാനാണ്. കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിൽ താമസിക്കുകയാണ്. ആറ് മാസം മുന്‍പാണ് ബിഗ് ടിക്കറ്റിനൊപ്പം ഭാഗ്യം പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. 20 സുഹൃത്തുക്കള്‍ അടങ്ങുന്ന ഗ്രൂപ്പ് ഒരുമിച്ചാണ് ടിക്കറ്റ് എടുത്തത്. എല്ലാ മാസവും ടിക്കറ്റ് വാങ്ങാറുണ്ട്. ഞാൻ ആഹ്ലാദത്തിലാണ്, വിജയിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല,” അദ്ദേഹം പങ്കുവെച്ചു. ഈ ഫെബ്രുവരിയിൽ, ഒരു ഭാഗ്യശാലി ടിക്കറ്റ് ഉടമയ്ക്ക് 20 ദശലക്ഷം ദിർഹം എന്ന മഹത്തായ സമ്മാനം ലഭിക്കും. മഹത്തായ സമ്മാനത്തിന് പുറമേ, ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പ് തുടരുന്നു, രണ്ട് വിജയികൾക്ക് 250,000 ദിർഹം വീതം സമ്മാനം നൽകുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)