Posted By user Posted On

പറക്കും ടാക്‌സികളുടെ റൂട്ട് മാപ്പ്: നടപടി ആരംഭിച്ചതായി യുഎഇ വ്യോമയാന അതോറിറ്റി

പറക്കും ടാക്‌സികളുടെയും കാർഗോ ഡ്രോണുകളുടെയും യാത്രാപഥം തീരുമാനിക്കാനുള്ള വ്യോമ ഇടനാഴിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി യുഎഇ വ്യോമയാന അതോറിറ്റി അറിയിച്ചു. അടുത്ത 20 മാസത്തിനുള്ളിൽ ആകാശ ഇടനാഴികളും നിയന്ത്രണങ്ങളും നിർവചിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.വ്യോമഗതാഗതം സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന്‌ ജിസിഎഎ ഡയറക്‌ടർ ജനറൽ അറിയിച്ചു. ഇത് രാജ്യത്തിലെ നഗര ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. യുഎഇയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും സ്ഥലങ്ങളെയും ബന്ധിപ്പിച്ചായിരിക്കും യാത്രാപഥം തയ്യാറാക്കുക. രാജ്യത്തിന്റെ നഗര ഭൂപ്രകൃതികളിലുടനീളം പറക്കും ടാക്‌സികളുടെയും കാർഗോ ഡ്രോണുകളുടെയും സുഗമമായ സംയോജനം ഉറപ്പാക്കുന്ന രീതിയിൽ അത് കൂടുതൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.പറക്കും ടാക്‌സി പദ്ധതി ആരംഭിക്കുന്ന ലോകത്തിലെ ആദ്യ നഗരനഗരമായി ദുബായ് മാറാനൊരുങ്ങുകയാണ്. 2026ന്റെ ആദ്യ പാദത്തിൽ ടാക്‌സി സേവനം ആരംഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *