
യുഎഇയില്‍ ബൈക്ക് അപകടത്തില്‍ 51കാരിക്ക് പരിക്ക്
യുഎഇയില്‍ ബൈക്ക് അപകടത്തില്‍ 51കാരിക്ക് പരിക്കേറ്റു. ഷാര്‍ജയിലെ അൽ ബദായറിലെ ബൈക്കപകടത്തിലാണ് 51കാരിയായ യൂറോപ്യന്‍ സ്ത്രീയ്ക്ക് പരിക്കേറ്റത്. സ്ത്രീയെ ഉടന്‍തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലെത്തിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ എയര്‍ വിങ്ങാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ സ്ത്രീയെ ഹെലികോപ്ടർ മാർഗം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പ്രാഥമിക ചികിത്സനൽകിയ ശേഷമാണ് ഹെലികോപ്ടർ മാർഗം സ്ത്രീയെ മാറ്റിയത്. പരിക്കേറ്റ സ്ത്രീയെ ദൈദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ആഭ്യന്തരമന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. നാഷണൽ ആംബുലൻസ് അധികൃതരുടെ അഭ്യർഥനയെ തുടർന്നാണ് എയർ വിങ് അതിവേഗം രക്ഷാപ്രവർത്തനം നടത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)