
യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, കൂടുതൽ തടസമില്ലാത്തതും കാര്യക്ഷമവും, എഐയിലൂടെ എളുപ്പത്തിൽ ചെയ്യാം
പരമ്പരാഗത വെബ്‌സൈറ്റുകളുടെയും മൊബൈൽ ആപ്പുകളുടെയും ആവശ്യം ഒഴിവാക്കി സർക്കാർ സേവനങ്ങളെ പരിവർത്തനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ). വോയ്‌സ് – പവേർഡ് ഇൻ്ററാക്ഷനുകൾ പ്രവർത്തനക്ഷമമാക്കുന്നതിലൂടെ, ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് പോലുള്ള സങ്കീർണ്ണമായ ജോലികൾ എഐ ലളിതമാക്കുകയും അവയെ കൂടുതൽ തടസമില്ലാത്തതും കാര്യക്ഷമവുമാക്കുകയും ചെയ്യും. ഉദ്യോഗസ്ഥാധിപത്യം കുറയ്ക്കാനും സേവനവിതരണം മെച്ചപ്പെടുത്താനും പൗരന്മാർക്ക് കൂടുതൽ വ്യക്തിഗതഅനുഭവം നൽകാനും ഈ മാറ്റം വാഗ്ദാനം ചെയ്യുന്നു. വോയ്‌സ് കമാൻഡുകൾ വഴി പൗരന്മാർ സർക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന ഒരു ഭാവിയാണ് താൻ വിഭാവനം ചെയ്യുന്നതെന്ന് ലോക ഗവൺമെൻ്റ് ഉച്ചകോടിയിലെ സെഷനിൽ യുഎഇ ഗവൺമെൻ്റ് ചീഫ് ഓഫ് ഗവൺമെൻ്റ് സർവീസസ് മുഹമ്മദ് ബിൻ താലിയ പറഞ്ഞു. ഡ്രൈവിങ് ലൈസൻസ് പുതുക്കുകയോ വീടിന് അപേക്ഷിക്കുകയോ പോലുള്ള സങ്കീർണ്ണമായ ജോലികൾ എഐ അനായാസമാക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)