
ബിഗ് ടിക്കറ്റ് ബിഗ് വിൻ: പ്രവാസി മലയാളിക്ക് സ്വന്തമായത് 60,000 ദിർഹം
Big Ticket Series 271 നറുക്കെടുപ്പിന്റെ ഭാഗമായ Big Win Contest ഫലം പ്രഖ്യാപിച്ചു. ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നാലു ഭാഗ്യശാലികൾ പങ്കിട്ടത് AED 370,000.
ആൽവിൻ മൈക്കിൾ – 150,000 AED
ഖത്തറിൽ ജീവിക്കുന്ന ഇന്ത്യൻ പ്രവാസിയാണ്. ടിക്കറ്റ് നമ്പർ 271-07378.
സന്ദീപ് താഴയിൽ – 60,000 AED
അബുദാബിയിൽ ജീവിക്കുന്ന ഇന്ത്യൻ പ്രവാസി. സുഹൃത്തുക്കളായ 15 പേർക്കൊപ്പം ടിക്കറ്റെടുക്കുന്നതാണ് ശീലം. സമ്മാനത്തുക അവർക്കൊപ്പം പങ്കുവെക്കും, കൂടാതെ സ്വന്തം പങ്ക്, സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർക്കാൻ ഉപയോഗിക്കുമെന്നും സന്ദീപ് വ്യക്തമാക്കുന്നു.
“ഭാര്യയെയും മകളെയും യു.എ.ഇയിലേക്ക് കൊണ്ടുവരും. ഒരുപാട് നാളുകൾക്ക് ശേഷം അവസാനം അവരെ കൂടെക്കൂട്ടാൻ കഴിഞ്ഞു. എന്റെ കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാൻ ഇതിലൂടെ കഴിയും.” സന്ദീപ് പറയുന്നു.
തപൻ ദാസ് – 100,000 AED
ബംഗ്ലാദേശിൽ നിന്നുള്ള ബാർബർ ആണ് തപൻ. ആറ് വർഷമായി യു.എ.ഇയിൽ താമസിക്കുന്നു. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറ്.
“കുടുംബത്തിനായി പണം അയച്ചു നൽകി. സ്വന്തമായി ബിസിനസ് ആരംഭിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ദീർഘകാല സ്വപ്നത്തിന് ഇത് പുതിയ അവസരം നൽകി.” അദ്ദേഹം പറഞ്ഞു.
ബിഗ് ടിക്കറ്റ് കളിക്കുന്നത് തുടരുമെന്നാണ് തപൻ പറയുന്നത്. “ഭാഗ്യ പരീക്ഷണം തുടരണം. ടിക്കറ്റ് ഒരു തവണ വാങ്ങിയത് കൊണ്ട് ഭാഗ്യം വരണമെന്നില്ല. പക്ഷേ, എപ്പോഴും സാധ്യതയുണ്ട്. വിശ്വസിക്കുന്നത് തുടരുക, നിങ്ങളുടെ അവസരവും വരും.” തപൻ മറ്റുള്ള മത്സരാർത്ഥികളോടായി പറയുന്നു.
ഷറഫുദ്ദീൻ ഷറഫ് – 60,000 AED
അഞ്ച് വർഷമായി അബുദാബിയിൽ ജീവിക്കുന്ന ഷറഫുദ്ദീൻ ഡ്രൈവറാണ്. സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കാറുണ്ട്. സുഹൃത്തുക്കളായ 15 പേർക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്.
“എനിക്ക് ലഭിച്ച സമ്മാനത്തുകകൊണ്ട് മകളുടെ ആഗ്രഹം സാധിക്കാനാണ് ആലോചിക്കുന്നത്. ഇനിയും ഞാൻ മത്സരിക്കുന്നത് തുടരും. ഭാവിയെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷയുണ്ട്.” ഷറഫുദ്ദീൻ പറഞ്ഞു.
ഫെബ്രുവരിയിലും ബിഗ് ടിക്കറ്റ് പുത്തൻ പ്രൊമോഷനുകൾ അവതരിപ്പിക്കുന്നുണ്ട്. 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ആഴ്ച്ചതോറും നറുക്കെടുപ്പുകളും ഉണ്ട്. ബിഗ് വിൻ കോൺടെസ്റ്റും ലക്ഷ്വറി കാറുകൾ നേടാനുള്ള അവസരവും കൂടെയുണ്ട്.
ഫെബ്രുവരിയിൽ ടിക്കറ്റെടുക്കുന്ന ഒരാൾക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാം. ഇതിന് പുറമെ ആഴ്ച്ചതോറും വീക്കിലി നറുക്കെടുപ്പിലൂടെ 250,000 ദിർഹംവീതം നേടാം. ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ പ്രഖ്യാപിക്കും. ലൈവ് ആയി നടത്തുന്ന പ്രഖ്യാപനം ബിഗ് ടിക്കറ്റിന്റെ ടിക് ടോക് അക്കൗണ്ടിൽ രാവിലെ 11 മണിക്ക് കാണാം. കൂടാതെ ഇതേ ദിവസം തന്നെ ബിഗ് ടിക്കറ്റ് യൂട്യൂബ് ചാനലിലും വിജയ നിമിഷങ്ങൾ കാണാം.
ബിഗ് വിൻ കോൺടെസ്റ്റും തിരികെ എത്തിയിട്ടുണ്ട്. രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് (ഫെബ്രുവരി 1-23 തീയതികൾക്ക് ഇടയിൽ) മാർച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ പങ്കെടുക്കാനായേക്കും. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാൻ അവസരവും ലഭിക്കും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ മാർച്ച് ഒന്നിന് മത്സരാർത്ഥികളുടെ വിവരങ്ങൾ പ്രഖ്യാപിക്കും.
ലക്ഷ്വറി കാർ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരിയിൽ രണ്ട് നറുക്കെടുപ്പുകളിൽ പങ്കെടുക്കാം. ഏപ്രിൽ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു മസെരാറ്റി ഗ്രെക്കാലെ അല്ലെങ്കിൽ മാർച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവർ വെലാർ എന്നിങ്ങനെയാണ് സമ്മാനം.
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ എത്താം.
The weekly E-draw dates:
Week 2: 6th – 12th February & Draw Date – 13th February (Thursday)
Week 3: 13th – 19rd February & Draw Date- 20th February (Thursday)
Week 4: 20th – 28st February & Draw Date- 1st March (Saturday)
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)