Posted By user Posted On

ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ അവസരം

ദോഹ: ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ അവസരമൊരുക്കി ഖത്തർ റെയിൽ. മെട്രോയും ട്രാമും ഉപയോഗിച്ചു യാത്രചെയ്യുന്നവർക്കും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ വിവിധ സംരംഭങ്ങൾ തുടങ്ങാനാണ് ഖത്തർ റെയിൽ സംരംഭകരെ ക്ഷണിക്കുന്നത്. . ജനറൽ റീടൈൽ , ഫുഡ് ആൻഡ് ബീവറേജ് , സേവനങ്ങൾ എന്നിങ്ങനെ മൂന്ന് തരം സംരംഭങ്ങളാണ് ആരംഭിക്കാൻ കഴിയുക . ജനറൽ വിഭാഗത്തിൽ സ്റ്റേഷനറി സാധനങ്ങൾ , സമ്മാനങ്ങൾ, സ്പോർട്ട്സ് ഷോപ്പുകൾ, ന്യൂട്രീഷ്യൻ ഉൽപ്പന്നങ്ങൾ, പൂക്കടകൾ.എന്നിവയും ഫുഡ് ആൻഡ് ബീവറേജ് വിഭാഗത്തിൽ കഫേകൾ, റെസ്റ്റോറൻ്റുകൾ, ജ്യൂസ് ബാറുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, തുടങ്ങിയവയും ആരംഭിക്കാം. ഇലക്ട്രോണിക്‌സ്, ലോൺഡ്രി, ബ്യുട്ടി ആൻഡ് ഹെൽത്ത്, ഫാർമസികൾ, ട്രാവൽ ഏജൻസികൾ, റിപ്പയർ ഷോപ്പുകൾ എന്നീ സംരംഭങ്ങളാണ് സേവനങ്ങൾ എന്ന ഇനത്തിൽ ഉൾപ്പെടുത്തി തുടങ്ങാൻ സാധിക്കുക.

ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ ഷോപ്പ് ആരംഭിക്കുന്നവർക്ക്‌ നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. പന്ത്രണ്ട് മാസം വരെ ലൈസൻസ് ഫീസ് ഇല്ല . മൂന്നോ, അഞ്ചോ വർഷത്തേക്കുള്ള കരാറുകളിൽ ഏർപ്പെടാം . വെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള യൂട്ടിലിറ്റി ചെലവുകൾ ലൈസൻസ് ഫീ ഇനത്തിൽ ഉൾപെടുമെന്നതും സംരംഭകർക്ക് ഏറെ ആശ്വാസമാണ്. വിശദവിവരങ്ങൾക്ക് ഖത്തർ റെയിലുമായി ബന്ധപ്പെടാം

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *