
റെസിഡൻസി പെർമിറ്റ് ലംഘിച്ചവർക്ക് മൂന്നു മാസത്തെ ഗ്രേസ് പീരീഡ് പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം
ഖത്തറിലെ പ്രവാസികളുടെ എൻട്രി, എക്‌സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 2015-ലെ നിയമ നമ്പർ (21) ലംഘിച്ചവരെ സഹായിക്കാൻ ആഭ്യന്തര മന്ത്രാലയം ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു. നിയമം ലംഘിച്ച് അനുവദനീയമായ സമയത്തിനപ്പുറം രാജ്യത്ത് താമസിക്കുന്നവർക്കും എൻട്രി വിസയുടെ കാലാവധിയിൽ കൂടുതൽ താമസിക്കുന്നവർക്കും ഇത് ബാധകമാണ്. മന്ത്രാലയം ഇന്ന്, ഫെബ്രുവരി 8, 2025-ന് അറിയിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
ഗ്രേസ് പിരീഡ് 2025 ഫെബ്രുവരി 9 ഞായറാഴ്‌ച ആരംഭിക്കും, ഇത് മൂന്ന് മാസം നീണ്ടുനിൽക്കും.
ഈ സമയത്തിനുള്ളിൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കാൻ, നിയമലംഘകർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാം, അല്ലെങ്കിൽ സൽവ റോഡിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻ്റ് സന്ദർശിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഗ്രേസ് പിരീഡിൽ ഉടനീളം ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ വകുപ്പ് സേവനങ്ങൾ നൽകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)