
ഉമ്മുൽ ഷെയ്‌ഫ് റിസർവിൽ പുതിയ തരം മൃദുവായ പവിഴപ്പുറ്റുകളെ കണ്ടെത്തി പരിസ്ഥിതി മന്ത്രാലയം
ഉമ്മുൽ ഷെയ്‌ഫ് റിസർവിലെ ‘സീ ഫെതർ’ കുടുംബത്തിൽ നിന്ന് പുതിയ തരം മൃദുവായ പവിഴപ്പുറ്റുകളെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) കണ്ടെത്തി. അടുത്തിടെ നടന്ന സമുദ്രസംബന്ധമായ സർവേയിലാണ് ഇത് കണ്ടെത്തിയത്. വന്യജീവി വികസന വകുപ്പിൻ്റെ ശാസ്ത്രസംഘം 20 മീറ്റർ താഴ്ച്ചയിലാണ് ഈ പവിഴത്തെ കണ്ടെത്തിയത്. പകൽസമയത്ത് മണലിൽ ഒളിക്കാൻ ഇതിന് ഒരു പ്രത്യേക കഴിവുണ്ട്, ഇത് വളരെ അപൂർവവും കണ്ടെത്താൻ പ്രയാസമുള്ളതുമായ ജീവിയാണ്.
2024 ഒക്ടോബറിൽ പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിൻ്റെയും പുനരുദ്ധാരണത്തിൻ്റെയും ആദ്യഘട്ടം പൂർത്തിയാക്കിയതായി MoECC നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സമയത്ത്, സംഘം ഖത്തറിലെ ജലാശയങ്ങളിലെ 17 സ്ഥലങ്ങളിൽ സർവേ നടത്തി അഞ്ച് തരം മൃദുവായ പവിഴപ്പുറ്റുകളും 40 തരം കഠിനമായ പവിഴപ്പുറ്റുകളും കണ്ടെത്തി.
കഴിഞ്ഞ വർഷം ഡിസംബറിൽ ഉമ്മുൽ ഷെയ്‌ഫിനെ പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള കരട് തീരുമാനത്തിന് ഖത്തർ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു.
വടക്കൻ ഖത്തറിൽ സ്ഥിതി ചെയ്യുന്ന ഉമ്മുൽ ഷെയ്‌ഫ് പ്രദേശത്തിൽ സമ്പന്നമായ സമുദ്ര പരിസ്ഥിതിയുണ്ടെന്ന് മന്ത്രാലയം പറയുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)