ദോഹ ഹമദ് വിമാനത്താവളത്തിൽ കാണ്ടാമൃഗക്കൊമ്പ് കടത്ത് പിടികൂടി
ദോഹ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച ആനക്കൊമ്പുകളും കാണ്ടാമൃഗത്തിന്റെ കൊമ്പുകളും ഖത്തർ കസ്റ്റംസ് അധികൃതർ പിടികൂടി. 45.29 കിലോഗ്രാം ഭാരമുള്ള 120 കാണ്ടാമൃഗക്കൊമ്പുകളാണ് പിടികൂടിയത്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയാണ് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ വ്യാപാരം സംബന്ധിച്ച രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് പ്രതി നടത്തിയത്. കരാർ അനുസരിച്ച് സംരക്ഷിത ജീവിവർഗങ്ങളെ കൊണ്ടുവരുമ്പോൾ പെർമിറ്റ് കൈവശം വയ്ക്കേണ്ടതുണ്ട്. പ്രതിയെ കൂടുതൽ നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പ്രതിയുടെ രാജ്യം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)