നിങ്ങളുടെ സ്വകാര്യ ഫോട്ടോകൾ വാട്സ്ആപ്പിൽ സുരക്ഷിതമല്ല; ഈ അപ്ഡേറ്റ് ഉടൻ ഡൗൺലോഡ് ചെയ്യുക
ഇന്ന് ലഭ്യമായ ഏറ്റവും സുരക്ഷിതമായ സന്ദേശം അയയ്ക്കൽ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് തങ്ങളെന്ന് മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് അവകാശപ്പെടുന്നു. എന്നാൽ വാട്സ്ആപ്പിന്റെ ഐഒഎസ് പ്ലാറ്റ്ഫോമില്‍ ‘വ്യൂ വൺസ്’ ഫീച്ചർ ഉപയോഗിച്ച് അയച്ച ഫോട്ടോകളും വീഡിയോകളും ഒന്നിലധികം തവണ കാണാൻ സാധിക്കുന്ന ഒരു സുരക്ഷാ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇത് വാട്സ്ആപ്പില്‍ ഉപഭോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർത്തുന്നതിനിടെ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മെറ്റ. ഐഫോണുകളില്‍ വ്യൂ വൺസ് വഴി അയച്ച ഫോട്ടോ ഒരു തവണ മാത്രം കണ്ട ശേഷവും അത് പിന്നീട് പലതവണ തുറക്കാൻ കഴിയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് കാരണം ഉപയോക്താക്കളുടെ സ്വകാര്യത അപകടത്തിലാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ഐഒഎസ് ആപ്പ് ഉപയോക്താക്കൾക്കായി ഒരു പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ് വാട്സ്ആപ്പ്. ഈ അപ്ഡേറ്റ് ഐഫോണിൽ നിലവിലുള്ള പ്രധാന പോരായ്മ പരിഹരിക്കുന്നു
വ്യൂ വൺസ് ഫീച്ചറുമായി ബന്ധപ്പെട്ടതാണ് വാട്സ്ആപ്പിലെ ബഗ്. സാധാരണയായി ഈ ഫീച്ചറിന്റെ സഹായത്തോടെ അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഉപഭോക്താവിന്റെ ഫോണിൽ ഒരു തവണ മാത്രമേ കാണാൻ കഴിയൂ. എന്നാൽ ഈ ബഗ് കാരണം, ചില സന്ദർഭങ്ങളിൽ പല ഉപയോക്താക്കൾക്കും ഈ ഫോട്ടോകളും വീഡിയോകളും ആവർത്തിച്ച് കാണാൻ കഴിയുന്നു. ഇതുമൂലം വ്യൂ വൺസ് ഫീച്ചർ ഉപയോക്താക്കളുടെ സ്വകാര്യതയെ അപഹരിക്കുന്നു.
വാട്സ്ആപ്പ് പുതിയ അപ്ഡേറ്റ് പുറത്തിറക്കി
വാട്സ്ആപ്പ് ഇപ്പോൾ ഈ ബഗ് പരിഹരിച്ചു. ഐഒഎസ് ഉപയോക്താക്കൾക്കായി പുറത്തിറക്കിയ പുതിയ അപ്ഡേറ്റിൽ ഈ പിഴവ് നീക്കിയിട്ടുണ്ട്. എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും അവരുടെ വാട്സ്ആപ്പ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതുവഴി അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടും. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. തങ്ങളുടെ ഫോണുകളിൽ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിന്, ഉപയോക്താക്കൾ ആപ്പ് സ്റ്റോറിൽ പോയി വാട്സ്ആപ്പ് സെർച്ച് ചെയ്ത് അപ്ഡേറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യണം. ഇതിനുശേഷം ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെടും.
ഉപഭോക്താക്കളുടെ സ്വകാര്യതയെക്കുറിച്ച് തങ്ങൾ എപ്പോഴും ജാഗ്രത പുലർത്തുന്നതായി വാട്സ്ആപ്പ് പറയുന്നു. പ്ലാറ്റ്ഫോം സുരക്ഷിതമാക്കാൻ കമ്പനി നിരന്തരം പ്രവർത്തിക്കുന്നു. ഈ അപ്ഡേറ്റിലൂടെ, വാട്സ്ആപ്പ് അതിന്റെ ഉപയോക്താക്കളുടെ സ്വകാര്യതയെയും ഡാറ്റ സുരക്ഷയെയും കുറിച്ച് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വീണ്ടും തെളിയിക്കാൻ ശ്രമിക്കുകയാണ് കമ്പനി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)