Posted By user Posted On

ഖത്തറിലെ ഹ​സം അ​ൽ മ​ർ​ഖി​യ പാ​ർ​ക്ക് തു​റ​ന്നു; പാ​ർ​ക്കു​ക​ളു​ടെ എ​ണ്ണം 150 ആ​യി

ദോ​ഹ: ഖ​ത്ത​റി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കാ​നും ആ​ഘോ​ഷ​മാ​ക്കാ​നു​മാ​യി ഒ​രു പൊ​തു പാ​ർ​ക്കു​കൂ​ടി. ഹ​സം അ​ൽ മ​ർ​ഖി​യ പാ​ർ​ക്കാ​ണ് മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ പ​ബ്ലി​ക് പാ​ർ​ക് വി​ഭാ​ഗം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി​യ​ത്.

രാ​ജ്യ​ത്തെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കു​ക, വി​നോ​ദ-​കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യം ഒ​രു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​റ്റൊ​രു പാ​ർ​ക്കു​കൂ​ടി തു​റ​ക്കു​​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ൻ​ജി. അ​ബ്ദു​ല്ല അ​ഹ​മ്മ​ദ് അ​ൽ ക​റാ​നി പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വി​നോ​ദ​ങ്ങ​ൾ​ക്കും വ്യാ​യാ​മം ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളു​മാ​യാ​ണ് പാ​ർ​ക്ക് സ​ജ്ജ​മാ​ക്കി​യ​ത്.

24,000 ച​തു​​ര​ശ്ര മീ​റ്റ​റി​ൽ 14,500 ച​തു​ര​ശ്ര മീ​റ്റ​ർ പ​ച്ച​പ്പാ​ണ് പാ​ർ​ക്കി​ന്റെ ആ​ക​ർ​ഷ​ണം. ആ​കെ വി​സ്തൃ​തി​യു​ടെ 60 ശ​ത​മാ​നം വ​രെ​യാ​ണി​ത്. 273 മ​ര​ങ്ങ​ൾ, 421 കു​റ്റി​ച്ചെ​ടി​ക​ൾ എ​ന്നി​വ​യു​മാ​യി ജൈ​വ​സ​മ്പ​ത്തും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ഉ​റ​പ്പാ​ക്കു​ന്നു. 585 മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ന​ട​പ്പാ​ത, 671 മീ​റ്റ​ർ നീ​ള​മു​ള്ള റ​ണ്ണി​ങ് ട്രാ​ക്ക്, 85 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വി​ശാ​ല​മാ​യ ഔ​ട് ഡോ​ർ ഫി​റ്റ്ന​സ് ഏ​രി​യ, 687 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള സൈ​ക്ലി​ങ് ട്രാ​ക്ക്, 454 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​യി​ടം എ​ന്നി​വ​യോ​ടെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്.

അ​ഞ്ച് വ​യ​സ്സി​ന് താ​ഴെ പ്രാ​യ​ക്കാ​ർ​ക്കും ആ​റ് മു​ത​ൽ 12 വ​രെ പ്രാ​യ​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി ക​ളി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് ചി​ൽ​ഡ്ര​ൻ​സ് ഏ​രി​യ സ​ജ്ജീ​ക​രി​ച്ച​ത്. ​വി​ശ്ര​മ​മു​റി, ഇ​രി​പ്പി​ട​ങ്ങ​ൾ, വാ​ഹ​ന പാ​ർ​ക്കി​ങ് എ​ന്നി​വ​യു​മു​ണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *