Posted By user Posted On

വില്ലന്‍ എണ്ണ മാത്രമല്ല, ഹൃദയാരോഗ്യത്തിന് 30 കഴിഞ്ഞവര്‍ തീര്‍ച്ചയായും ചെയ്യേണ്ട രണ്ടുകാര്യങ്ങള്‍

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം വളരെ ആക്ടീവ് ആയ ജീവിതശൈലി പിന്തുടരുക എന്നതാണ് ഹൃദയാരോഗ്യത്തിനായി ചെയ്യേണ്ട പ്രധാനകാര്യം. എണ്ണയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മധുരവും പഞ്ചസാരയും ചോറും ചപ്പാത്തിയും അതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റും ഹൃദയത്തിന് മോശമാണ്. നടത്തം അടക്കം കൃത്യമായ വ്യായാമവും പതിവായ ഹൃദയാരോഗ്യ പരിശോധനകളും ഹൃദയാരോഗ്യം സംരക്ഷിക്കാനും നിരീക്ഷിക്കാനും ആവശ്യമാണ്.

കൊളസ്‌ട്രോളോ ഹൃദ്രോഗമോ നെഞ്ചുവേദനയോ വരുമ്പോള്‍ മാത്രമേ ആളുകള്‍ ഹൃദയാരോഗ്യത്തെ കുറിച്ച് ബോധവാന്മാരുകയുള്ളു. സ്ഥിരമായി ഹൃദയാരോഗ്യ പരിശോധനകള്‍ നടത്തുകയും രക്തക്കുഴലിലെ ബ്ലോക്കുകളും മറ്റ് പ്രശ്‌നങ്ങളും നേരത്തെ കണ്ടുപിടിക്കുകയും ചെയ്താല്‍ ഹൃദയാഘാതം കൊണ്ടുള്ള നിരവധി മരണങ്ങള്‍ തടയാന്‍ സാധിക്കും.

10,000 അടി നടത്തം
ദിവസവും 10,000 അടി നടക്കുന്നയാളുകള്‍ക്ക് ലഭിക്കുന്ന ആരോഗ്യനേട്ടങ്ങള്‍ നിരവധി ശാസ്ത്രീയ പഠനങ്ങള്‍ ശരിവെക്കുന്നുണ്ട്. ഇവര്‍ക്ക് ഓര്‍മ്മക്കുറവ്, കാന്‍സര്‍, മറ്റ് രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറവാണ്. എന്നാല്‍ ഇതില്‍ കുറഞ്ഞ ദൂരം നടക്കുന്നവര്‍ക്ക് 10,000 അടി നടന്നവരെ അപേക്ഷിച്ച് ഹൃദയാരോഗ്യ പ്രശ്‌നങ്ങളും നിയന്ത്രണാതതീതമായ പ്രമേഹവും ഉണ്ടാകുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

നേരത്തെയുള്ള രോഗനിര്‍ണ്ണയം
ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ പതിവ് ആരോഗ്യ പരിശോധനകള്‍ നിര്‍ണായകമാണ്. ഈ പരിശോധനകളിലൂടെ സമയബന്ധിതമായി ആരോഗ്യ ഇടപെടല്‍ സാധിക്കുകയും സാധ്യതയുള്ള പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്താന്‍ കഴിയുകയും ചെയ്യുന്നു. നിശബ്ദ കൊലയാളി എന്നാണ് ഹൃദ്രോഗങ്ങള്‍ അറിയപ്പെടുന്നത്. ഒരു സൂചനയും നല്‍കാതെ അവ അപകടകരമായി മാറുകയും പെട്ടെന്ന് ജീവന് തന്നെ ആപത്തുണ്ടാക്കുകയും ചെയ്യു. അതുകൊണ്ട് ഇതിനെതിരെ പതിവ് നിരീക്ഷണം അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ കൊളസ്‌ട്രോള്‍ പോലുള്ള അപകടസാധ്യത ഘടകങ്ങള്‍ നേരത്തേ തിരിച്ചറിയുന്നതിലൂടെ, ആളുകള്‍ക്ക് അവരുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും.

പതിവ് പരിശോധനകളുടെ പ്രയോജനങ്ങള്‍
പതിവ് പരിശോധനകള്‍ ഒരാളുടെ ഹൃദയത്തിന്റെ അവസ്ഥയെക്കുറിച്ച് സമഗ്രമായ ഒരു അവലോകനം നല്‍കുന്നു. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഇസിജി തുടങ്ങിയ പരിശോധനകള്‍ ഹൃദയാരോഗ്യ പരിശോധനയുടെ ഭാഗമാണ്. ഇവയിലൂടെ ഹൃദയവുമായി ബന്ധപ്പെട്ട അനാരോഗ്യവും മറ്റ് അപകടസാധ്യതകളും നേരത്തെ തിരിച്ചറിയാന്‍ സാധിക്കും.

ജീവിതശൈലി മാറ്റങ്ങളുടെ പങ്ക്
പതിവ് പരിശോധനയ്ക്കൊപ്പം ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതും പ്രധാനമാണ്. സമീകൃതാഹാരം, ചിട്ടയായ വ്യായാമം, പുകവലി ഒഴിവാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങള്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *