ഖത്തര്‍ എയര്‍വേയ്സ് പിഎസ്ജിയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയായി തുടരും
ദോഹ ∙ ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബ് ആയ പാരീസ് സെന്റ്. ജർമനുമായുള്ള (പിഎസ്ജി) കരാർ നീട്ടി ഖത്തർ എയർവേയ്സ്. 2028 വരെ പിഎസ്ജിയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയായി തുടരാനാണ് തീരുമാനം. കരാർ നീട്ടിയതോടെ ഖത്തർ എയർവേയ്‌സും പിഎസ്‌ജിയും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് എയർലൈൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഖത്തർ ഡ്യൂട്ടി ഫ്രീയും ഹമദ് രാജ്യാന്തര വിമാനത്താവളവും ഉൾപ്പെടെ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിലുടനീളം ഈ പങ്കാളിത്തം വ്യാപിക്കുമെന്നും അധികൃതർ പറഞ്ഞു. ഖത്തർ എയർവേയ്‌സ് ലോഗോ ടീം ജഴ്സിയിൽ പ്രദർശിപ്പിക്കും, കൂടാതെ ലീഗ്–1, യുവേഫ മത്സരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ആഭ്യന്തര, രാജ്യാന്തര ടൂർണമെന്റുകളിലും എല്ലാ പരിശീലന ജഴ്സികളിലും ഖത്തർ എയർവേയ്സിന്റെ ലോഗോ പതിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)