ലഗേജ് നഷ്‌ടപ്പെട്ടാൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് വൻ തുക പിഴ നൽകേണ്ടി വരും: പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്….
ഇനി എയർലൈൻ യാത്രക്കാർക്ക് ലഗേജുകൾ നഷ്ടപ്പെട്ടാൽ വിമനക്കമ്പനികൾ വൻ തുക പിഴ നൽകേണ്ടി വരും. യുഎഇയിൽ നിന്ന് പുറപ്പെട്ടതോ അല്ലെങ്കിൽ യുഎഇയിൽ എത്തിയ എയർലൈനിൽ യാത്ര ചെയ്ത യാത്രക്കാരുടെ ചെക്ക്-ഇൻ ലഗേജുകൾ നഷ്ടപ്പെട്ടാൽ വിമാനക്കമ്പനികൾ ഉത്തരവാദിയായിരിക്കും. വാണിജ്യ ഇടപാട് നിയമം പുറപ്പെടുവിച്ചുകൊണ്ട് 2022 ലെ ഫെഡറൽ ഡിക്രി നിയമ നമ്പർ 50 ലെ ആർട്ടിക്കിൾ 353(2) അനുസരിച്ചാണിത്. യുഎഇ വാണിജ്യ ഇടപാട് നിയമത്തിലെ ആർട്ടിക്കിൾ 356 (1) പ്രകാരം, യാത്രക്കാരുടെ ചെക്ക്-ഇൻ ലഗേജുകളുടെ കേടുപാടുകൾക്കും നഷ്ടത്തിനും എയർലൈൻ ഉത്തരവാദിയാകും. വിമാന യാത്രക്കിടയിൽ ഉണ്ടാകുന്ന അപകടത്തിൽ യാത്രക്കാരുടെ ലഗേജിന്റെയും കാർഗോയുടെയും നാശം, നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് എയർ കാരിയർ ഉത്തരവാദിയായിരിക്കും” എന്ന് പ്രസ്താവനയിൽ പറയുന്നു. യാത്രയ്ക്കിടയും അതിനുശേഷവും, ഒരു യാത്രക്കാരന് ലഗേജ് എത്തിക്കുന്നതിന് മുമ്പും യാത്രക്കാരുടെ ലഗേജിന് കേടുപാടുകൾ സംഭവിച്ചാലോ അല്ലെങ്കിൽ നഷ്ടപ്പെട്ടാലോ, ഒരു കിലോഗ്രാം ലഗേജിന് 500 ദിർഹം വരെ ഒരു എയർലൈൻ നഷ്ടപരിഹാരം നൽകേണ്ടിവരും. യുഎഇ വാണിജ്യ ഇടപാട് നിയമത്തിലെ ആർട്ടിക്കിൾ 359(2) പ്രകാരമാണിത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)