സർവീസുകള്‍ കാരണം വ്യക്തമാക്കാതെ റദ്ദാക്കി ഫ്ലൈദുബായ്; 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ദുബായ് ∙ ഹര്ഗീസ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്ക് പോകാനിരുന്ന ഫ്ലൈദുബായ് വിമാനം സർവീസ് റദ്ദാക്കി. ദുബായ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന വിമാനം കാരണം വ്യക്തമാക്കാതെയാണ് സർവീസ് റദ്ദാക്കിയത്. ഇതേ തുടർന്ന് 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഫ്ലൈദുബായുടെ വിമാനത്തിന്റെ (FZ661) ടേക്ക് ഓഫാണ് താൽക്കാലികമായി നിർത്തിവച്ചത്. ടേക്ക് ഓഫ് റദ്ദാക്കിയതിനെ തുടർന്ന് സമീപത്തുള്ള വിമാനത്താവളങ്ങളിലേക്ക് 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽ നിന്നും സുരക്ഷിതമായി പുറത്തിറക്കിയതായി വിമാനക്കമ്പനിയുടെ വക്താവ് സ്ഥിരീകരിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്ന് അറിയിച്ചു. “യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ തങ്ങൾ ഖേദിക്കുന്നതായി,” എയർലൈൻ കൂട്ടിച്ചേർത്തു. യാത്ര മുടങ്ങിയവരെ ടെർമിനലിലേക്ക് മാറ്റുകയും പകരം മറ്റൊരു വിമാനത്തിൽ യാത്ര തുടർന്നതായും എയർലൈൻ അറിയിച്ചു.
Comments (0)