Posted By user Posted On

അറിഞ്ഞില്ലേ… ഈ ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി വര്‍ക്ക്ഷോപ്പ്, ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് പ്രവേശനം

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വര്‍ക്ക്ഷോപ്പ്. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ (എന്‍ബിഎഫ്സി) നേതൃത്വത്തിലാണ് വര്‍ക്ക്ഷോപ്പ് നടക്കുക. മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്‍റിന്‍റെയും (KIED), മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം നടക്കുക. 2025 ഫെബ്രുവരി 17 മുതൽ 21 വരെ മലപ്പുറം ജില്ല വ്യവസായ കേന്ദ്രത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പ്രോഗ്രാമില്‍ ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. സംരംഭകത്വ പരിശീലനം ലഭിക്കാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ പ്രവാസികൾ 2025 ഫെബ്രുവരി 5 ന് മുൻപായി എന്‍ബിഎഫ്സിയിൽ ഇമെയിൽ / ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചവര്‍ക്കും ഇതിനോടകം സംരംഭങ്ങള്‍ ആരംഭിച്ചവർക്കുമാണ് പങ്കെടുക്കാനാകുക. സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജിഎസ്ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ഉൾപെടുത്തിയുളളതാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0471-2770534/+91-8592958677 നമ്പറുകളിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ (പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത്) ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *