ദോഹ വ്യാവസായിക മേഖലകളിലെ ഭക്ഷണശാലകളിൽ സമഗ്ര പരിശോധന
ദോഹ ∙ ഖത്തറിലെ വ്യവസായിക മേഖലകളിലെ ഭക്ഷണശാലകളിൽ സമഗ്ര പരിശോധനാ ക്യാംപെയ്നുമായി പൊതുജനാരോഗ്യ മന്ത്രാലയം. ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് ഇവിടുത്തെ റസ്റ്ററന്റുകളിലും കഫ്തേരിയകളിലുമാണ് പരിശോധന തുടരുന്നത്. ഫുഡ് സേഫ്റ്റി കോഡ് ഓഫ് പ്രാക്ടീസ് പ്രകാരമുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള ആരോഗ്യ, ഭക്ഷ്യ സുരക്ഷ പാലിക്കുന്നുണ്ടോയെന്നറിയാനാണ് പരിശോധന നടത്തുന്നത്. ഇതുവരെ 1,038 പരിശോധനകൾ നടത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ വാസൻ അബ്ദുല്ല അൽബേക്കർ പറഞ്ഞു.
മന്ത്രാലയത്തിലെ സെൻട്രൽ ഫുഡ് ലബോറട്ടറികളിൽ പരിശോധനക്ക് അയച്ച റെഡി-ടു-ഈറ്റ് ഭക്ഷണത്തിന്റെ 320 സാമ്പിളുകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതായി പരിശോധനയിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി . സൗകരൃങ്ങൾ വർധിപ്പിക്കാൻ ചില സ്ഥാപങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.
റസ്റ്ററന്റുകളിലും കഫ്തേരിയകളിലും പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ ബോധവൽക്കരണ പരിപാടികളും മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട് . ഭക്ഷ്യ സുരക്ഷാ നിയമങ്ങളിലും ആരോഗ്യ സുരക്ഷയിലും ബോധവൽക്കരണം ശക്തമാക്കുന്നതിലൂടെ ഭക്ഷണശാലകൾ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷ്യ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി .
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)