പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, വരുന്നൂ പുതിയ വിമാന സർവീസ്; 2 നഗരങ്ങളിലേക്ക് എമിറേറ്റ്സ് എ350 പറക്കും
ദുബൈ: ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി എമിറേറ്റ്സിന്‍റെ എയര്‍ബസ് എ350 വിമാനം. ജനുവരി 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിലാണ് എമിറേറ്റ്സ് എ350 വിമാനം ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങുന്നത്. മുംബൈയിലേക്കും ഹൈദരാബാദിലേക്കുമാണ് സര്‍വീസ് ആരംഭിക്കുന്നത്. എമിറേറ്റ്സിന്‍റെ എ350 വിമാനങ്ങൾ സർവിസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം അഞ്ചായി. നേരത്തേ എഡിന്‍ബര്‍ഗ്, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വിസ് തുടങ്ങിയിരുന്നു.മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്സിന്‍റെ ആദ്യ എ350 വിമാനങ്ങൾ പറക്കുക. ഇ.കെ502, ഇ.കെ503 വിമാനങ്ങള്‍ മുംബൈക്കും ദുബൈക്കുമിടയിൽ ആഴ്ചയിൽ എല്ലാദിവസവും സര്‍വിസ് നടത്തും. ഉച്ചക്ക് 1.15 ന് ദുബൈയിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ഇന്ത്യന്‍ സമയം 5.50 ന് മുംബൈയിലെത്തും. തിരികെ രാത്രി 7.20 ന് പുറപ്പെട്ടുന്ന വിമാനം രാത്രി 9.05 ന് ദുബൈയിലെത്തും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)