Posted By user Posted On

കൊളസ്‌ട്രോൾ പരിധി കടക്കുന്നോ? ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ മാറ്റമുണ്ടാക്കാം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഉയർന്ന കൊളസ്‌ട്രോൾ മൂലം 2.6 ദശലക്ഷം മരണങ്ങളാണ് ലോകത്തുണ്ടായിരിക്കുന്നത്. കോശങ്ങളുടെ നിർമ്മാണത്തിന് കൊളസ്‌ട്രോൾ അവിഭാജ്യ ഘടകമാണെങ്കിലും ഉയർന്ന കൊളസ്‌ട്രോൾ ഹൃദ്‌രോഗം, സ്ട്രോക്ക് എന്നിവയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. മരുന്നുകൾ ധാരാളമുണ്ടെങ്കിലും പ്രഭാത ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നത് കൊളസ്‌ട്രോളിന്റെ സ്വാഭാവിക നിയന്ത്രം സാധ്യമാക്കും.

1. ചെറുചൂടുള്ള നാരങ്ങാ വെള്ളം


രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് വയറിനെ ശുദ്ധീകരിക്കാനും ലിപിഡ് മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. നാരങ്ങയിൽ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ (LDL) കുറയ്‌ക്കുകയും ധമനികയിൽ ബ്ലോക്കിന് കാരണമാകുന്ന പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും.

2. നാരുകൾ(ഫൈബർ) അടങ്ങിയ പ്രഭാതഭക്ഷണം

ഓട്സ്, ചിയ സീഡ്‌സ്, ആപ്പിൾ, വാഴപ്പഴം തുടങ്ങിയ പഴങ്ങളിൽ ഫൈബർ ധാരാളമടങ്ങിയിട്ടുണ്ട്. ഇവ പ്രഭാത ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ട്. ഇവയിൽ സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം സാവധാനത്തിലാക്കുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യും. തത്ഫലമായി പ്രഭാത ഭക്ഷണത്തിനുശേഷം പെട്ടന്ന് വിശപ്പ് തോന്നില്ല.

3. ഒരുപിടി നട്സുകൾ

ബദാം, വാൾനട്ട്, ഫ്‌ളാക്‌സ് സീഡ് തുടങ്ങിയ നട്സുകൾ രാവിലെ കഴിക്കുന്നത് നല്ലതാണ്. ഇവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും അപൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഹാനികരമല്ലാത്ത കൊഴുപ്പിന്റെ (HDL)അളവ് വർധിപ്പിക്കും. എന്നാൽ നട്സുകൾ ഒരു കൈക്കുമ്പിളിൽ കൂടുതൽ കഴിക്കുന്നത് ഒഴിവാക്കണം.

4. പ്രഭാത സവാരി
എല്ലാ ദിവസവും രാവിലെ 20-30 മിനിറ്റ് വേഗത്തിലുള്ള നടത്തം നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോൾ അളവ് കുറയ്‌ക്കാൻ സഹായിക്കും ഇത് ഗുഡ് കൊളസ്‌ട്രോളിന്റെ (HDL) അളവ് വർദ്ധിപ്പിക്കും. രാവിലെയുള്ള നടത്തം രക്തചംക്രമണം മെച്ചപ്പെടുത്തി ദിവസത്തിനാവശ്യമായ ഊർജം പ്രദാനം ചെയ്യും.

5. യോഗ


വലിയ ആയാസമില്ലാത്ത യോഗ പോസുകൾ സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവിൽ വലിയ തോതിലുള്ള മാറ്റമുണ്ടാക്കാൻ ഇതിന് കഴിയും. ഭുജംഗാസനം, സേതു ബന്ധാസനം തുടങ്ങിയ യോഗാ മുറകൾ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

6. കോഫിക്ക് പകരം ഗ്രീൻ ടീ
ചീത്തകൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്, അതിനാൽ കോഫീക്ക് പകരം രാവിലെ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തും.

7. മധുര ഒഴിവാക്കാം
പ്രഭാത ഭക്ഷണത്തിൽ നിന്നും മധുര പാനീയങ്ങളും, പലഹരങ്ങളും ഒഴിവാക്കുക. ഇവ ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിക്കുകയും ഗുഡ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *