ഖത്തറിന്റെ മധ്യസ്ഥതയിൽ അഫ്ഗാൻ, അമേരിക്കൻ തടവുകാർക്ക് മോചനം
ദോഹ: ഗസ്സയിലെ വെടിനിർത്തൽ ദൗത്യം വിജയത്തിലെത്തിച്ചതിനു പിന്നാലെ അമേരിക്കക്കും അഫ്ഗാനുമിടയിൽ തടവുകാരുടെ മോചനവും യാഥാർഥ്യമാക്കി ഖത്തറിന്റെ നയതന്ത്ര ഇടപെടൽ. അഫ്ഗാനിൽ തടവിലായിരുന്ന രണ്ട് അമേരിക്കൻ പൗരന്മാരും, അമേരിക്കയിൽ തടവിലായിരുന്ന അഫ്ഗാൻ പൗരനുമാണ് മോചിതരായത്.
അമേരിക്കയ്ക്കും അഫ്ഗാനിസ്ഥാനും ഇടയില്‍ കാലങ്ങളായി നടത്തി വരുന്ന മധ്യസ്ഥ ശ്രമങ്ങളാണ് ഫലം കണ്ടത്. ഇരു രാജ്യങ്ങളുമായുണ്ടായിരുന്ന ധാരണ പ്രകാരം മൂന്നു തടവുകാരെ മോചിപ്പിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മൂന്നു പേരും ദോഹയിലെത്തിയതായും ഖത്തര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തടവുകാരുടെ കൈമാറ്റത്തിന് ഖത്തര്‍ നേരത്തേയും മധ്യസ്ഥതവഹിച്ചിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)