Posted By user Posted On

വിസിറ്റ് വിസയിലെത്തി; ഭര്‍ത്താവിനടുത്തേക്ക് പോകുന്നതിനിടെ യുവതിയ്ക്ക് അപകടത്തില്‍ ദാരുണാന്ത്യം

മലപ്പുറം: സൗദിയില്‍ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. ഒതുക്കുങ്ങൽ കൈപ്പറ്റ സ്വദേശി ഇല്ലിക്കോട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൾ ഷഹ്മ ഷെറിൻ (28) ആണ് മരിച്ചത്. ഭര്‍ത്താവിന്‍റെ അടുത്തേക്ക് വിസിറ്റ് വിസയിൽ എത്തിയതായിരുന്നു ഷഹ്മ. ഭര്‍ത്താവ്: മറ്റത്തൂര്‍ വെളിയോട് സ്വദേശി ജംഷീര്‍ അലി ഒളവംകണ്ടത്തില്‍, മകള്‍: ജസ ഫാത്തിമ, മാതാവ്: ജമീല പനക്കൻ, സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ്, ആദിൽ, നജിയ ഷെറിൻ. ബദറിൽ കബറടക്കം നടത്തി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *