Posted By user Posted On

ഗാസയുടെ കണ്ണീർ തുടച്ച കൈകൾ: യുദ്ധമവസാനിപ്പിച്ച ഇടപെടലുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അൽത്താനി

15 മാസം നീണ്ട ഗാസ യുദ്ധത്തിനു വിരാമമാകുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ വെടിനിർത്തൽ ധാരണയായെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി പ്രഖ്യാപിച്ചു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതാണു യുദ്ധത്തിന് കാരണമായത്. ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ചർച്ചകൾക്ക് യുഎസിന്റെ നേതൃത്ത്വത്തിൽ  മധ്യസ്ഥത വഹിച്ചത് ഖത്തറും ഈജിപ്തുമായിരുന്നു. ദോഹയിൽ ഒരാഴ്ച നീണ്ട ചർച്ചകൾക്കു ശേഷമാണ്, വെടിനിർത്തൽ കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.ആ‌ധുനിക ലോകം കണ്ട ഏറ്റവും ദയാരഹിതമായ കൊടുംയുദ്ധങ്ങളിലൊന്നിന് അവസാനമാകുമ്പോൾ, യുദ്ധക്കെടുതിയുടെ ഇരകൾ മാത്രമല്ല, ലോകമനസ്സാക്ഷിയാകെ നന്ദിയോടെ ഓർക്കുന്ന പേരുകളിലൊന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശ പ്രകാരം ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി നടത്തിയ ഇടപെടല്‍ യുദ്ധമവസാനിപ്പിക്കുന്നതിൽ‌ നിർണായകമായിരുന്നു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *