ക്രൂയിസ് സന്ദർശനങ്ങൾ ഉൾപ്പെടെ ഇവന്റുകളുടെ എണ്ണം വർധിപ്പിക്കാൻ ദോഹ ഓൾഡ് പോർട്ട്
ഓൾഡ് ദോഹ പോർട്ട് കൂടുതൽ നാവിക കപ്പലുകൾക്ക് ആതിഥേയത്വം വഹിക്കുന്നതും ക്രൂയിസ് കപ്പൽ സന്ദർശനങ്ങൾ വർധിപ്പിക്കുന്നതും ഉൾപ്പെടെ കൂടുതൽ ഇവൻ്റുകൾ കലണ്ടറിൽ ചേർക്കാൻ പദ്ധതിയിടുന്നതായി സിഇഒ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു. മേഖലയിലും ലോകമെമ്പാടുമുള്ളതിലും ഒരു മികച്ച മറൈൻ കേന്ദ്രമായി വളരാൻ ഈ നടപടി തുറമുഖത്തെ സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷത്തെ ആദ്യ ഖത്തർ ബോട്ട് ഷോ വിജയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഖത്തർ ബോട്ട് ഷോയിൽ 20,000 സന്ദർശകരും 495 പ്രദർശകരും 95 ബോട്ടുകളും വാട്ടർക്രാഫ്റ്റുകളും പങ്കെടുത്തതായി സിഇഒ പങ്കുവെച്ചു. വലിയ തോതിലുള്ള ഇവൻ്റുകൾ ഹോസ്റ്റു ചെയ്യാനുള്ള തുറമുഖത്തിൻ്റെ കഴിവ് ഇതിലൂടെ വ്യക്തമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)