
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; മലയാളി പിടിയിൽ
വിദേശ രാജ്യങ്ങളിൽ സ്വപ്ന ജോലികൾ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ മലയാളി പിടിയിൽ. സംസ്ഥാന വ്യാപകമായാണ് തിരുവനന്തപുരം സ്വദേശിയായ താജുദീൻ (54) തട്ടിപ്പ് നടത്തിയത്. ഇയാളെ ചെന്നൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളിൽ പല പേരുകളിലായി ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ലാപ്ടോപ്, മൊബൈൽ ഫോണുകൾ, പല ബാങ്കുകളുടെ 15ഓളം എടിഎം കാർഡുകൾ, വ്യാജ തിരിച്ചറിയൽ രേഖകൾ എന്നിവയും ഇയാളിൽ നിന്നി പിടിച്ചെടുത്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 പേരിൽ നിന്ന് ഏകദേശം ഒന്നര കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. തിരുവനന്തപുരം, വഞ്ചിയൂർ, കൊല്ലം, കരുനാഗപ്പള്ളി, കണ്ണൂർ, തലശ്ശേരി പാലക്കാട് വടക്കാഞ്ചേരി, തൃശൂർ, കുന്നംകുളം, വരന്തരപള്ളി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019ൽ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും മണ്ണുത്തി പൊലീസ് സ്റ്റേഷനിലും 2021ൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ നേരിട്ടു വരികയാണ്
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)