Posted By user Posted On

പിനാർ ബ്രാൻഡ് ചീസിൽ ഇ-കോളി ബാക്ടീരിയ;പ്രചാരണം തെറ്റെന്ന് ഖത്തര്‍ മുനിസിപ്പൽ മന്ത്രാലയം

ദോഹ ∙ പിനാർ ബ്രാൻഡ് ചീസിൽ ഇ-കോളി ബാക്ടീരിയ ഉണ്ടെന്ന് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാപരമല്ലന്ന് ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം. ഉൽപന്നത്തിന്റെ വിവിധ സാംപിളുകൾ എടുത്ത് പരിശോധിച്ചതിൽ നിന്നും ഉൽപന്നം സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതായും മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. 17/11/2024 ഉൽപ്പാദന തീയതിയും 16/05/2025 കാലഹരണ തീയതിയും രേഖപ്പെടുത്തിയ ചീസ് ഉൽപന്നങ്ങളാണ് ഇ – കോളി ബാധിച്ചതായി സമൂഹ മാധ്യമത്തിൽ പ്രചാരണം നടന്നത്. ഖത്തറിലെ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കർശനമായ ആരോഗ്യ പരിശോധനക്ക് വിധേയമാണെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം ഉറപ്പുനൽകി. തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്ന വാർത്ത പങ്കിടരുതെന്നും ഇത്തരം വാർത്തകൾ ശ്രദ്ധയിൽപെട്ടാൽ അതിന്റെ നിജസ്ഥിതി അറിയാൻ മന്ത്രലയത്തിന്റെ ഔദ്യോഗിക ചാനലുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *