‘അടിച്ചു മോനെ 80 കോടി’; ഒറ്റരാത്രിയിൽ 20കാരൻ കോടീശ്വരൻ, രാവിലെ തിരികെ ജോലിക്കെത്തി യുവാവ്
ലണ്ടൻ ∙ യുകെയിലെ കാർലൈലിൽ യുവാവിന് 7.5 ദശലക്ഷം പൗണ്ട് (79.58 കോടി രൂപ) ലോട്ടോ ജാക്ക്പോട്ട്. ജെയിംസ് ക്ലാർക്സൺ എന്ന 20 വയസ്സുകാരനാണ് ഒറ്റരാത്രി കൊണ്ട് കോടീശ്വരനായത്. അതേസമയം ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചിട്ടും ക്ലാർക്സൺ രാവിലെ തന്നെ അഴുക്കുചാലുകൾ വൃത്തിയാക്കുന്ന തന്റെ ജോലിയിൽ തിരികെയെത്തി.
ആദ്യം ഇത്രയും വലിയ തുക തനിക്ക് സമ്മാനമായി ലഭിച്ച വിവരം വിശ്വസിക്കാൻ സാധിച്ചില്ലെന്നും താൻ സ്വപ്നം കാണുകയാണെന്നുമാണ് കരുതിയതെന്നും ക്ലാർക്‌സൺ പറഞ്ഞു. അതേസമയം ജാക്ക്പോട്ട് ലഭിച്ചെങ്കിലും താൻ ജോലി ചെയ്യുന്നത് തുടരുമെന്ന് ക്ലാർക്സൺ വ്യക്തമാക്കി.
കോവിഡ്-19 സമയത്ത് പഠനം ഉപേക്ഷിച്ചാണ് ക്ലാർക്‌സൺ ജോലിയിൽ പ്രവേശിച്ചത്. ജനുവരി 4-നാണ് യുവാവിനെ തേടി ലോട്ടോ ജാക്ക്പോട്ട് ഭാഗ്യമെത്തുന്നത്. ഇതിന് മുൻപ് ക്രിസ്മസിന് നാഷനൽ ലോട്ടറിയിൽ നിന്നും 120 പൗണ്ട് (12,676 രൂപ) സമ്മാനവും ക്ലാർക്സൺ നേടിയിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)