ദോഹ ഇലക്ഷൻ ചൂടിലേയ്ക്ക്, സ്ഥാനാർഥി പട്ടിക 18ന്; ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനാ തിരഞ്ഞെടുപ്പ് 31ന്
ദോഹ. തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ദോഹയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് ഈ മാസം 31ന്. തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ മുഖേന. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജനുവരി 17ന് സമാപിക്കും. 18ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. എംബസിയുടെ 4 എപ്പെക്സ് സംഘടനകളില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐസിസി), ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐഎസ്സി) എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ സംഘടനകളിലും പ്രസിഡന്റ് ഉള്‍പ്പെടെ 11 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ വീതമാണുള്ളത്. സംഘടനകളില്‍ പ്രസിഡന്റ് ഉള്‍പ്പെടെ 5 പേരെ പൊതു തിരഞ്ഞെടുപ്പിലൂടെയും 3 പേരെ അഫിലിയേറ്റഡ് സംഘടനകളില്‍ നിന്നും 3 പേരെ ഇന്ത്യന്‍ അംബാസഡര്‍ നേരിട്ടുമാണ് തിരഞ്ഞെടുക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)