Posted By user Posted On

ദോ​ഹ മാ​ര​ത്ത​ൺ: കോ​ർ​ണി​ഷ് ഉ​ൾ​പ്പെ​ടെ റോ​ഡു​ക​ൾ വ്യാ​ഴാ​ഴ്ച രാ​ത്രി മുത​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച വ​രെ അ​ട​ച്ചി​ടും

ദോ​ഹ: വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ദോ​ഹ മാ​ര​ത്ത​ണി​ന്റെ ഭാ​ഗ​മാ​യി മ​ത്സ​ര വേ​ദി​യാ​യ കോ​ർ​ണി​ഷി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 10 മു​ത​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യാ​ണ് കോ​ർ​ണി​ഷി​ൽ പൂ​ർ​ണ ഗ​താ​ഗ​ത നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. അ​ൽ ദ​ഫ്ന, കോ​ർ​ണി​ഷ്, അ​ൽ ബി​ദ, സൂ​ഖ് വാ​ഖി​ഫ്, മു​ശൈ​രി​ബ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​വു​മെ​ന്ന് ഉ​രീ​ദു ദോ​ഹ മാ​ര​ത്ത​ൺ സം​ഘാ​ട​ക​ർ സ​മൂ​ഹ മാ​ധ്യ​മ പേ​ജ് വ​ഴി അ​റി​യി​ച്ചു.

42 കി.​മീ ദൈ​ർ​ഘ്യ​മു​ള്ള മാ​ര​ത്ത​ൺ മ​ത്സ​ര​ങ്ങ​ളു​ടെ ത​യാ​റെ​ടു​പ്പി​നും മ​ത്സ​ര ന​ട​ത്തി​പ്പി​നും വേ​ണ്ടി​യാ​ണ് വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് 17 മ​ണി​ക്കൂ​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന മാ​ര​ത്ത​ണി​ൽ 150ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 15,000ത്തോ​ളം കാ​യി​ക താ​ര​ങ്ങ​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്.

ഷെ​റാ​ട്ട​ൺ പാ​ർ​ക്കി​ൽ തു​ട​ങ്ങു​ന്ന മ​ത്സ​രം മി​യ പാ​ർ​ക്കി​ന് അ​രി​കി​ൽ​നി​ന്നും അ​ൽ ഫ​നാ​ർ വ​ഴി വെ​സ്റ്റ് ബേ ​വ​രെ നീ​ളു​ന്ന​താ​ണ് മാ​ര​ത്ത​ൺ റൂ​ട്ട്. യാ​ത്ര​ക്കാ​ർ ബ​ദ​ൽ പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *