Posted By user Posted On

ഖത്തർ ദേശീയ കായിക ദിനം: ഹാഫ് മാരത്തണിൽ പങ്കെടുക്കാം; റജിസ്ട്രേഷൻ തുടങ്ങി

ദോഹ ∙ ദേശീയ കായിക ദിനത്തിൽ ഖത്തർ ഒളിംപിക് കമ്മിറ്റി പൊതുജനങ്ങൾക്കായി ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാം.

ദേശീയ കായിക ദിനമായ ഫെബ്രുവരി 11ന് ലുസെയ്ൽ ബൗളെവാർഡിൽ ആണ് മാരത്തൺ. ലുസെയ്ൽ ടവറിനും ലുസെയ്​ലിനും ഇടയിലായാണ് റേസ് നടക്കുക. രാവിലെ 6.30 മുതൽ 9.30 വരെയാണ് റേസ് നടക്കുന്നത്. 10,000 മുതൽ 2,000 റിയാൽ വരെയാണ് സമ്മാന തുകകൾ.

.4 വിഭാഗങ്ങൾ
21 കിലോമീറ്ററിന്റെ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, 5 കിലോമീറ്റർ, 1 കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് റേസ് നടക്കുന്നത്. ഫൺ റണ്ണിൽ പങ്കെടുക്കുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ ഉണ്ടായിരിക്കണം.

.ആർക്കൊക്കെ പങ്കെടുക്കാം
ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റേസ് എന്നിവയിൽ 2007 ലോ അതിനുശേഷമോ ജനിച്ച 18നും 40നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാം.
5 കിലോമീറ്റർ റേസിൽ പങ്കെടുക്കുന്നവർ 2010 ലോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. 15 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അനുമതി.
1 കിലോമീറ്റർ ഫൺ റണ്ണിൽ‍ പങ്കെടുക്കുന്ന കുട്ടികൾ 2011 നും 2019നും ഇടയിൽ ജനിച്ചവരും 6 മുതൽ 14 വയസ്സ് വരെ പ്രായമുള്ളവരും ആയിരിക്കണം.

.എൻട്രി ഫീസ് നൽകണം
ഹാഫ് മാരത്തണിൽ പങ്കെടുക്കാൻ 125 റിയാൽ ആണ് എൻട്രി ഫീസ്, 10 കിലോമീറ്റർ റേസിന് 100 റിയാലും നൽകണം. 5 കിലോമീറ്റർ റേസിന് 75 റിയാലും 1 കിലോമീറ്റർ ഫൺ റണ്ണിന് 50 റിയാലുമാണ് ഫീസ്. കൂടുതൽവിവരങ്ങൾക്ക് https://my.raceresult.com/319603/info

Comments (0)

Leave a Reply

Your email address will not be published. Required fields are marked *