
മോഷ്ടിക്കാന്‍ കയറി, വിലപിടിപ്പുള്ളതൊന്നും കിട്ടിയില്ല, നിരാശനായ മോഷ്ടാവ് ചുംബനം നൽകി…
ചില മോഷ്ടാക്കള്‍ അങ്ങനെയാണ്, രസകരമായ എന്തെങ്കിലും ബാക്കിവെച്ചാകും മടങ്ങുക, ചിലര്‍ അടുക്കളയില്‍ കയറി ചായ ഉണ്ടാക്കും, പാകം ചെയ്ത് വച്ചിരിക്കുന്ന ഭക്ഷണം എടുത്ത് കഴിക്കും, ചിലപ്പോള്‍ കിടന്നുറങ്ങും, അത്തരത്തിലുള്ള സംഭവങ്ങള്‍ മോഷണത്തിനിടയില്‍ പതിവാണ്. അത്തരത്തിലൊന്നാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയുടെ പ്രാന്തപ്രദേശമായ മലാഡിയിലെ ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്റെ പ്രവൃത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. മോഷ്ടിക്കാന്‍ കയറിയതെങ്കിലും വീട്ടില്‍നിന്ന് വിലപിടിപ്പുള്ളതൊന്നും മോഷ്ടാവിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.ഒടുവില്‍ ആ വീട്ടിലുണ്ടായിരുന്ന സ്ത്രീയെ ചുംബിച്ച് വെറും കൈയോടെ കള്ളന് കടന്നുകളയുകയായിരുന്നു. കള്ളന്റെ ഈ പ്രവൃത്തിയില്‍ രോഷംപൂണ്ട വീട്ടുകാര്‍ ഉടന്‍തന്നെ പോലീസില്‍ പരാതി നല്കി. മോഷണം നടന്ന ദിവസം രാത്രിയോടെ ചഞ്ചൽ ചൗധരി, വീട്ടില്‍ അതിക്രമിച്ച് കയറി വാതില്‍ അകത്തുനിന്ന് പൂട്ടി. കമ്മലുകൾ, വിലപിടിപ്പുള്ള വസ്തുക്കൾ, പണം, മൊബൈൽ ഫോൺ, എടിഎം കാർഡ് എന്നിങ്ങനെ ഓരോന്നായി എടുക്കാന്‍ അയാള്‍ വീട്ടുകാരിയോട് ആവശ്യപ്പെട്ടു. എന്നാല്‍, മോഷ്ടാവ് ആവശ്യപ്പെട്ടതൊന്നും ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ അയാൾ തന്നെ ബലമായി ചുംബിച്ച് കടന്ന് കളയുകയായിരുന്നെന്ന് സ്ത്രീ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസിന്റെ ഊര്‍ജ്ജിത അന്വേഷണത്തില്‍ ചഞ്ചൽ ചൗധരി എന്ന കള്ളനെ പിടികൂടുകയും ചെയ്തു. ഈ മാസം രണ്ടാം തീയതിയാണ് വിചിത്രമായ ആ മോഷണം നടന്നത്. വീട്ടില്‍ താന്‍ തനിച്ചായിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി കള്ളന് കയറിയതെന്ന് വീട്ടുകാരി പോലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)