തണുപ്പ് കൂടുന്നു; പൊതുജനങ്ങള്‍ക്ക് ആരാേഗ്യ നിര്‍ദേശവുമായി പിഎച്ച്സിസി
ദോഹ: ഖത്തറിന്റെ വിവിധ മേഖലകളില്‍ തണുപ്പ് കൂടുന്നതിനിടെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ നിര്‍ദേശവുമായി പ്രാഥമികാരോഗ്യ കേന്ദ്രം (പിഎച്ച്സിസി) കാലാവസ്ഥയിലെ മാറ്റങ്ങള്‍ കാരണമുണ്ടാകുന്ന രോഗങ്ങള്‍ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതല്‍ സ്വീകരിക്കണമെന്ന് പിഎച്ച്സിസി വ്യക്തമാക്കി. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് അബൂസംറയിൽ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി വരെയും ദോഹയിൽ 13 ഡിഗ്രി വരെയുമെത്തി.‘സുരക്ഷിതമായിരിക്കുക, ആരോഗ്യത്തോടെ തുടരുക’ എന്ന തലക്കെട്ടിന് കീഴിൽ നടക്കുന്ന കാമ്പയിൻ ഭാഗമായി പൊതുജനങ്ങൾക്കായി പി.എച്ച്.സി.സി മുൻകരുതൽ നിർദേശങ്ങൾ നൽകി. പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച് രോഗപ്രതിരോധം ശക്തമാക്കാം, ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കണം തുടങ്ങിയ നിർദേശങ്ങൾ സമൂഹ മാധ്യമങ്ങളിലെ കാമ്പയിനിലൂടെ ആവശ്യപ്പെട്ടു.
കുറഞ്ഞത് 20 സെക്കൻഡ് സോപ്പും നേർത്ത ചൂടു വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകാനും കോർപറേഷൻ നിർദേശിക്കുന്നു. സീസണൽ ഇൻഫ്ളുവൻസ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും സന്ദർശിച്ച് അവ സ്വീകരിക്കണമെന്നും പി.എച്ച്.സി.സി ശിപാർശ ചെയ്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)