ഖത്തറിൽ തണുപ്പ് വർധിക്കുന്നു; അബു സമ്രയിൽ ഏറ്റവും കുറഞ്ഞ താപനില റിപ്പോർട്ട് ചെയ്‌തു
ഖത്തറിൽ തണുപ്പ് വർധിക്കുന്നതായി റിപ്പോര‍്‍ട്ട്. ഈ ശൈത്യകാലത്ത് ഖത്തറിലെ ഏറ്റവും തണുപ്പുള്ള പ്രഭാതം അബു സമ്രയിൽ റിപ്പോർട്ട് ചെയ്‌തു, താപനില 4 ഡിഗ്രി സെൽഷ്യസായാണ് കുറഞ്ഞത്. ജനുവരി 6-ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) റിപ്പോർട്ട് ചെയ്‌ത താപനിലയാണിത്. രാജ്യത്തുടനീളമുള്ള താപനില 4 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്, ഇത് സീസണിലെ ഏറ്റവും താഴ്ന്ന താപനിലയെ അടയാളപ്പെടുത്തുന്നു.
വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായതിനാൽ വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്ന് ക്യുഎംഡി നേരത്തെ അറിയിച്ചിരുന്നു. പകൽ സമയത്ത് തണുപ്പും, രാത്രികളിൽ വളരെയധികം തണുപ്പും അനുഭവപ്പെടാമെന്ന് അവർ വ്യക്തമാക്കി.
ഇന്ന് രാവിലെ, പല സ്ഥലങ്ങളിലും ഇതുവരെ സീസണിലെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തി:
കരാന: 6 ഡിഗ്രി സെൽഷ്യസ്
തുറൈന, ജുമൈലിയ: 7 ഡിഗ്രി സെൽഷ്യസ്
അൽ ഖോർ, ദുഖാൻ, ഘുവൈരിയ, ഷഹാനിയ, മുകയ്‌നിസ്, മിസൈദ്: 8 ഡിഗ്രി സെൽഷ്യസ്
ദോഹ: 13 ഡിഗ്രി സെൽഷ്യസ്
ന്യൂനമർദത്തിന്റെ ഭാഗമായി മേഘങ്ങൾ വർദ്ധിച്ചതിനാൽ ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഇന്നലെ സൂചിപ്പിച്ചിരുന്നു. തിരമാലകൾ 1 അടി മുതൽ 3 അടി വരെ ഉയരരും, കടലിൽ പോകുന്നതിനു മുന്നറിയിപ്പുകളൊന്നുമില്ല.
രാത്രി വൈകിയും മൂടൽമഞ്ഞ് ചില പ്രദേശങ്ങളിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, അതിനാൽ ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായി കുറയുമെന്നും ക്യുഎംഡി അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)