ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ? എയര്‍പോര്‍ട്ട് ലോഞ്ചുകളുടെ സുഖസൗകര്യങ്ങൾ ആസ്വദിക്കാം; അവ ഏതെല്ലാം
ക്രെഡിറ്റ് കാര്‍ഡ് ഉപേയോഗിച്ച് ഇന്ത്യയിലുടനീളമുള്ള വിമാനത്താവളത്തിലെ ലോഞ്ചുകളുടെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കാം. എന്നാല്‍, ശരിയായ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമേ ഈ സൗകര്യമുള്ളൂ. ചില കാര്‍ഡുകള്‍ ഓരോ കാര്‍ഡുകള്‍ പരിമിതമായ സന്ദര്‍ശനം മാത്രം അനുവദിക്കുന്നതിനാല്‍ അവ ഇത്തരം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പറ്റില്ല. മാത്രമല്ല, ചില കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ് ആക്‌സസ് അണ്‍ലോക്ക് ചെയ്യുന്നതിന് കാര്‍ഡില്‍ മിനിമം തുക ചെലവഴിക്കേണ്ടതുണ്ട്. എയര്‍പോര്‍ട്ട് ലോഞ്ച് ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ചെലവ് ആവശ്യകതകള്‍ നിറവേറ്റുക, അധിക ചാര്‍ജുകള്‍ക്കായി പരിശോധിക്കുക, കാലഹരണപ്പെടല്‍ തീയതികളില്‍ ശ്രദ്ധ പുലര്‍ത്തുക, ദുരുപയോഗം ഒഴിവാക്കുക എന്നിവയാണവ. എച്ച്ഡിഎഫ്എസ് വിസ സിഗ്നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡ്, എസ്ബിഐ എലൈറ്റ് ക്രെഡിറ്റ് കാര്‍ഡ്, ആക്‌സിസ് ബാങ്ക് മാഗ്നസ് ക്രെഡിറ്റ് കാര്‍ഡ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ഈസ് മൈ ട്രിപ്പ് കാര്‍ഡ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സെലക്ട് ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് 2025 ല്‍ ഇന്ത്യയിലെ എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ് അനുവദിക്കുന്ന ചില ക്രെഡിറ്റ് കാര്‍ഡുകള്‍.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)