കതാറ ഹലാൽ ഫെസ്റ്റിവൽ ഫെബ്രുവരി 19 മുതൽ
ദോഹ: കതാറ കൾചറൽ വില്ലേജ് സംഘടിപ്പിക്കുന്ന ഹലാൽ ഫെസ്റ്റിവലിന്റെ 13ാമത് പതിപ്പ് ഫെബ്രുവരി 19 മുതൽ 24 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കതാറയിലെ തെക്ക് ഭാഗമാണ് ഹലാൽ ഖത്തറിന് വേദിയാകുക.
അറബ് പൈതൃകത്തിന്റെ ഭാഗമായ ആട്-ചെമ്മരിയാട് വളർത്തലുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നതാണ് ഹലാൽ ഫെസ്റ്റിവൽ. കന്നുകാലി ഉൽപാദനം മെച്ചപ്പെടുത്തുന്നതിനും അനുബന്ധ വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പരിപാടികൾക്ക് പുറമേ, ബ്രീഡർമാർക്ക് കന്നുകാലികളെയും ചെമ്മരിയാടുകളെയും പ്രദർശിപ്പിക്കാനും സ്വന്തമാക്കാനും ഹലാൽ ഖത്തർ ഫെസ്റ്റിവൽ വേദിയൊരുക്കുന്നു.
ആടുകളുടെയും ചെമ്മരിയാടുകളുടെയും പൊതുലേലം, പ്രത്യേക ഇനം ആടുകളുടെ പ്രദർശനം, ഏറ്റവും മനോഹരമായ ആടുകളെ തിരഞ്ഞെടുക്കുന്നതിനായുള്ള അൽ മസാഇൻ പ്രദർശനം എന്നിവയാണ് ഹലാൽ ഫെസ്റ്റിവലിലെ പ്രധാന പരിപാടികൾ.
മികച്ച ഇനം ആടുകളെയും ചെമ്മരിയാടുകളെയും പ്രദർശിപ്പിക്കുന്നതിനും അവയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമായി ഫാം ഉടമകൾക്ക് ലഭിക്കുന്ന സുവർണാവസരം കൂടിയാണിത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)