മർമി ഫാൽകൺ ഹണ്ടിങ് ഫെസ്റ്റിന് തുടക്കം
ദോഹ: 16ാമത് ഖത്തർ അന്താരാഷ്ട്ര ഫാൽകൺ ആൻഡ് ഹണ്ടിങ് ഫെസ്റ്റിവലിന് (മർമി) സീലൈനിൽ ബുനാഴ്ച തുടക്കം കുറിച്ചു. ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റ് ഫെബ്രുവരി ഒന്നുവരെ നീളും. ഫാൽകൺ പക്ഷികളെ ഉപയോഗിച്ചുള്ള വ്യത്യസ്ത വേട്ടകളുമായാണ് ഒരു മാസം നീളുന്ന മേള തുടരുന്നത്. ഹദ്ദാദ് അൽ തഹാതി മത്സരത്തോടെ മേളക്ക് തുടക്കം കുറിക്കുമെന്ന് മർമി ചെയർമാൻ മിതബ് മുബാറക് അൽ ഖഹ്താനം പറഞ്ഞു.
പറത്തിവിടുന്ന പ്രാവിനെ ഫാൽകൺ പക്ഷികൾ പിന്തുടർന്ന് പിടികൂടുകയാണ് ഈ മത്സരം. വിജയിയാകുന്ന ഫാൽകണിന് ഒരു ലക്ഷം റിയാലാണ് സമ്മാനം. 23ഓളം ഗ്രൂപ്പുകളാണ് ഫാൽകൺ വേട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കുന്നത്. ഹുബാറ പക്ഷികളെ വേട്ടയാടാൻ ഫാൽകണുകളെ അഴിച്ചുവിടുന്ന അൽ തലാഅ പ്രധാന മത്സരമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)