Posted By user Posted On

2024 ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റിൽ ട്രാഫിക് അപകടങ്ങളും നിയമലംഘനങ്ങളും കുറവ്, മരണസംഖ്യയിൽ വർദ്ധനവ്

2024 ജൂലൈയെ അപേക്ഷിച്ച് 2024 ഓഗസ്റ്റിലെ ട്രാഫിക് അപകടങ്ങളുടെ എണ്ണം 3.2% കുറഞ്ഞു, ഓഗസ്റ്റിൽ 583 കേസുകളും ജൂലൈയിൽ 602 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നിരുന്നാലും, മരണങ്ങളും വലിയ അപകടങ്ങളും വർധിച്ചു, ഓഗസ്റ്റിൽ 11 മരണങ്ങളും 36 വലിയ അപകടങ്ങളുമുണ്ടായപ്പോൾ, ജൂലൈയിൽ ആറ് മരണങ്ങളും 23 വലിയ അപകടങ്ങളുമാണ് ഉണ്ടായിരുന്നത്. ഓഗസ്റ്റിലെ മൊത്തം അപകടങ്ങളിൽ 92% ചെറുതും 6% വലുതും 2% മരണവും ഉൾപ്പെട്ടവയാണ്. അൽ മമൂറയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ (112) നടന്നത്. അൽ റയ്യാൻ (101), നോർത്ത് (92), മദീനത്ത് ഖലീഫ (81), അൽ തുമാമ (77), സൗത്ത് (63), ഇൻഡസ്ട്രിയൽ ഏരിയ (44) എന്നിങ്ങനെ തുടർന്നുള്ള സ്ഥാനങ്ങളിൽ വരുന്നു.

ട്രാഫിക് നിയമ ലംഘനങ്ങൾ 2024 ഓഗസ്റ്റിൽ 8.6% കുറഞ്ഞു, ജൂലൈയിലെ 226,219 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 206,703 കേസുകളാണ് ഓഗസ്റ്റിലുണ്ടായത്. എന്നിരുന്നാലും, 174,544 ലംഘനങ്ങൾ രേഖപ്പെടുത്തിയ 2023 ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ലംഘനങ്ങൾ 18.4% വർദ്ധിച്ചു. അമിതവേഗതയുമായി ബന്ധപ്പെട്ടു 68% ലംഘനങ്ങളും, 21% സ്റ്റാൻഡ് ആൻഡ് വെയ്റ്റ് നിയമങ്ങളുമായി ബന്ധപ്പെട്ടതും, 11% മറ്റ് തരത്തിലുള്ള ലംഘനങ്ങളുമാണ്.

ഓവർ-സ്പീഡ് ലംഘനങ്ങൾ പ്രതിമാസം 7.9% കുറഞ്ഞപ്പോൾ വർഷം തോറും 7.8% കുറഞ്ഞു. പാസ്സിംഗ് ട്രാഫിക് സിഗ്നൽ ലംഘനങ്ങൾ ജൂലൈയെ അപേക്ഷിച്ച് 2% വർദ്ധിച്ചു, എന്നാൽ 2023 ഓഗസ്റ്റിനെ അപേക്ഷിച്ച് 35.4% കുറഞ്ഞു. ഗൈഡ്‌ലൈൻസ് അലാറം സിഗ്നൽ ലംഘനങ്ങളും പ്രതിമാസം 13.1% കുറയുകയും വർഷം തോറും 59.6% കുറയുകയും ചെയ്തു. മെറ്റാലിക് പ്ലേറ്റ് ലംഘനങ്ങൾ പ്രതിമാസം 2.6% കുറഞ്ഞെങ്കിലും 2023 ഓഗസ്റ്റിനെ അപേക്ഷിച്ച് 290.7% വർദ്ധിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *