തൊഴിൽ തർക്കം: പരാതികൾക്കായുള്ള പ്ലാറ്റ്‌ഫോമിൽ കൂടുതൽ സേവനങ്ങളുമായി ഖത്തർ
ദോഹ: ദോഹ: തൊഴിൽ തർക്കങ്ങൾ സംബന്ധിച്ച പരാതികൾക്കായുള്ള പ്ലാറ്റ്‌ഫോമിൽ കൂടുതൽ സേവനങ്ങളുമായി ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്കെതിരെ സ്വകാര്യ മേഖലയിലെ തൊഴിൽ ഉടമകൾക്കും പ്ലാറ്റ്‌ഫോം വഴി പരാതികൾ നൽകാം.
പുതിയ പരിഷ്‌കാരം വഴി തൊഴിലുടമകൾക്ക് സ്ഥാപനങ്ങളിലെ തൊഴിലാളിക്കും ഗാർഹിക തൊഴിലാളികൾക്കും എതിരെ പരാതികൾ നൽകാൻ സാധിക്കും. തൊഴിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ട്‌മെന്റ് കമ്പനികൾക്കെതിരെയും പരാതിപ്പെടാം. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ പരാതിപ്പെടാനുള്ള അവസരമുണ്ട്. നാഷണൽ ഓതന്റിഫിക്കേഷൻ സിസ്റ്റം വഴി പോർട്ടലിൽ പ്രവേശിക്കാം.
അതേസമയം, രാജ്യത്ത് റിക്രൂട്ട്‌മെന്റ് ലൈസൻസുള്ള സ്ഥാപനങ്ങളുടെ പട്ടിക തൊഴിൽ മന്ത്രാലയം പുറത്തിറക്കി. 224 സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്. രാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റിന് അംഗീകൃത സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. സ്ഥാപനങ്ങളുടെ പട്ടിക തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)