പുതുവർഷത്തിൽ പുതുമയുള്ള പരിപാടികളുമായി ഖത്തർ മ്യൂസിയം
ദോഹ: വൈവിധ്യമാർന്ന പരിപാടികളുമായി പുതുവർഷത്തിന് തുടക്കം കുറിക്കാൻ ഖത്തർ മ്യൂസിയം. കുട്ടികൾക്കും മുതിർന്നവർക്കും രസകരവും സർഗാത്മകവുമായ പരിപാടികളാണ് ഖത്തർ മ്യൂസിയം അവതരിപ്പിക്കുന്നത്. ശിൽപശാലകൾ, ക്യാമ്പുകൾ, സർഗാത്മക സെഷനുകൾ തുടങ്ങിയവയുൾപ്പെടെ നിരവധി പരിപാടികൾ ജനുവരി മാസത്തിൽ ഖത്തർ മ്യൂസിയത്തിന് കീഴിൽ നടക്കും.ജനുവരിയിൽ പ്രതിമാസ സ്റ്റോറിടൈം, ബുക്ക് ക്ലബ്, എസ്കേപ്പ് റൂം തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്ക് ഇസ്ലാമിക് ആർട്ട് മ്യൂസിയം വേദിയാകും. ജനുവരി ആറിന് രാവിലെ 11 മുതൽ 12 വരെയാണ് ‘സ്നോവൈറ്റ്: ഒരു ഇസ്ലാമിക കഥ’ എന്ന തലക്കെട്ടിൽ കഥ പറച്ചിൽ സെഷൻ നടക്കുക. ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരെ പരിചയപ്പെടുത്തുന്ന എസ്കേപ്പ് റൂമിനും ഇസ്ലാമിക് ആർട്ട് മ്യൂസിയം വേദിയാകും. ജനുവരി 29ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ അറബി കാലിഗ്രഫിയുമായി ബന്ധപ്പെട്ട ശിൽപശാല നടക്കും. മിയ ഗാലറികളിലെ കാലിഗ്രഫി സൃഷ്ടികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)