പരിശോധനക്ക് ഇലക്ട്രിക് കാറുമായി ദോഹ മുനിസിപ്പാലിറ്റി
ദോഹ: സുസ്ഥിര സ്മാർട്ട് നഗര മാതൃകയിൽ പുതിയ ചുവടുവെപ്പുമായി ദോഹ മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ പരിശോധനകൾക്ക് ആദ്യമായി ഇലക്ട്രിക് കാറുകൾ ഉപയോഗിച്ച് തുടങ്ങി. സ്വകാര്യമേഖലകളുമായി സഹകരിച്ചാണ് ഇൻസ്പെക്ഷൻ ആൻഡ് കൺട്രോൾ വർക്കിനായി ഇലക്ട്രിക് കാർ നിരത്തിലിറക്കിയത്.
ദോഹ നഗരത്തെ അന്താരാഷ്ട്ര തലത്തിൽ സുസ്ഥിര സ്മാർട്ട് നഗരമാക്കി മാറ്റുക എന്ന ലക്ഷ്യവുമായാണ് പരിസ്ഥിതി മലിനീകരണമില്ലാത്ത ഇലക്ട്രിക് കാറുകളുടെ ഉപയോഗം തുടങ്ങിയത്. പുതുവർഷത്തിലാണ് പുതിയ ചുവടുവെപ്പിന്റെ വിശേഷം മന്ത്രാലയം സമൂഹമാധ്യമ പേജിലൂടെ പങ്കുവെച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)