കേരളത്തില്‍ നിന്നും ഉംറക്ക് കൊണ്ടുപോയവരെ മദീനയിൽഉപേക്ഷിച്ച് ഏജന്റ് മുങ്ങിയതായി പരാതി
കോഴിക്കോട്: ഉംറക്ക് കൊണ്ടുപോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്‍റ് മുങ്ങിയതായി പരാതി . മംഗലാപുരം പുത്തൂർ സ്വദേശി അഷ്റഫ് സഖാഫിക്കെതിരെയാണ് പരാതി. ഭക്ഷണം ലഭിച്ചില്ലെന്നും പണം നൽകാത്തതിനാൽ റൂമിൽ നിന്നും ഇറക്കി വിട്ടെന്നും ഉംറക്ക് പോയവർ പറയുന്നു.
അഷ്റഫ് സഖാഫിയുടെ ഉടമസ്ഥതയിലുള്ള മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയവർക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. മടക്ക് ടിക്കറ്റ് നൽകാത്തതിനാൽ നിരവധിപേർ ഇപ്പോഴും ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നതായും തീർഥാടകർ പറയുന്നു . 160 പേരാണ് മുഹമ്മദിയ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയത്.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നായി 160ഓളം പേരാണ് മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയത്. പുലര്‍ച്ചെ സമയത്ത് റൂമില്‍ നിന്നും ഇറക്കിവിട്ടെന്നും കൊടുംതണുപ്പായിരുന്നുവെന്നും തീര്‍ഥാടകര്‍ പറയുന്നു. പ്രായമായ ആളുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ക്യാന്‍സര്‍ രോഗികളുമുണ്ടായിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)