ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം; ‘ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ’; വിശദമായി അറിയാം
യാത്രകളെ സ്നേഹിക്കുന്നവരാണ് ഒട്ടുമിക്കവരും. അത്തരക്കാർക്കിതാ ഒരു സന്തോഷവാർത്ത. ഷെംഗന്‍ വീസ മാതൃകയില്‍ ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം. ഒരൊറ്റ വിസയിൽ ജിസിസി രാജ്യങ്ങളെല്ലാം കാണമെന്നതാണ് ഇതിന്റെ പ്രത്യേകത. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. പ്രകൃതി മനോഹാരിതയും ഒപ്പം ആകർഷകരമായ മനുഷ്യനിർമിതികളും ജിസിസി രാജ്യങ്ങളുടെ പ്രത്യേകതകളാണ്. സമ്പന്നമായ സാംസ്കാരിക ചരിത്രം, ആതിഥ്യമര്യാദ എന്നിവയാല്‍ സമ്പന്നവുമാണ് ഈ രാജ്യങ്ങള്‍. എന്നാല്‍ ഓരോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് അതത് രാജ്യങ്ങളിലെ വീസയെടുക്കണം. ഇതിന് പരിഹാരമായാണ് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഒരൊറ്റ വീസയെന്ന ആശയം വരുന്നത്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഷെംഗന്‍ വീസ മാതൃകയില്‍ ജിസിസി രാജ്യങ്ങളിലേക്ക് ഏകീകൃത ടൂറിസ്റ്റ് വീസ, ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസയെന്നത് 2025ല്‍ പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗള്‍ഫ് കോർപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) ഉള്‍പ്പടുന്ന ആറ് രാജ്യങ്ങള്‍ക്കിടയിലെ യാത്ര എളുപ്പമാക്കുകയെന്നുളളതാണ് ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ എന്ന ആശയം ലക്ഷ്യമിടുന്നത്. ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ, ജിസിസിയിലെ പൗരന്മാരെപ്പോലെ മറ്റുളളവർക്കും ഓരോ രാജ്യങ്ങളിലെ പ്രത്യേക വീസയെടുക്കാതെ ജിസിസി രാജ്യങ്ങളില്‍ സുഗമമായ യാത്ര ഒരുക്കും. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ പുരോഗതിയ്ക്കും വിനോദസഞ്ചാരമേഖലയുടെ ഉയർച്ചയ്ക്കും നീക്കം ഫലപ്രദമാകും.
2023 ല്‍ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ഒമാനിലെ മസ്‌കറ്റിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകള്‍ നടന്നതും തീരുമാനമുണ്ടായതും. പിന്നീട് 2024 ല്‍ യുഎഇയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാർക്കറ്റില്‍ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി ഗ്രാന്‍ഡ് ടൂർസ് വീസ സംരംഭം പ്രഖ്യാപിച്ചു. ഓരോ രാജ്യത്തേയും നിയമങ്ങള്‍ പാലിക്കുന്ന ഗള്‍ഫ് ഗ്രാന്‍ഡ് ടൂർ വീസ ഈ രാജ്യങ്ങളിലെ സാമ്പത്തിക ഏകീകരണവും ലക്ഷ്യമിടുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)