2025-ൽ എങ്ങനെ സമ്പന്നനാകാം; കൃത്യമായി ഈ കാര്യങ്ങൾ പ്ലാൻ ചെയ്താൽ സമ്പാദ്യം കൂട്ടാം
സമ്പത്ത് എങ്ങനെ വർദ്ധിപ്പിക്കാം എന്നുള്ളത് എല്ലാവരും തലപുകഞ്ഞ് ചിന്തിക്കുന്ന ഒരു വിഷയമായിരിക്കും. മികച്ച രീതിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിലൂടെയും പണം നന്നായി കൈകാര്യം ചെയ്യുന്നതിലൂടെയും സമ്പത്ത് കാലക്രമേണ വർധിക്കും. എന്നാൽ ഇത് എങ്ങനെ എന്നുള്ളത് പലർക്കും അറിയാം. 2025-ലേക്ക് കടക്കുമ്പോൾ ബുദ്ധിപരമായി ചിന്തിച്ച് സാമ്പത്തിക ശീലങ്ങൾ പുതുക്കിയeൽ നിങ്ങൾക്ക് സാമ്പത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നതാണ്. അതിനു പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
1) ബജറ്റ്
ചെലവും വരവും ആദ്യംതന്നെ വിലയിരുത്തണം. 50% ചെലവുകൾ അവശ്യവസ്തുക്കൾക്ക് വേണ്ടിയും 30% വിനോദങ്ങൾക്ക് വേണ്ടിയും 20% നിക്ഷേപത്തിലേക്കും എന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സൂത്രവാക്യമാണ്. പാഴ് ചെലവുകൾ നടത്തുന്നില്ലെന്നത് ഉറപ്പുവരുത്തണം.
2) നിക്ഷേപ തന്ത്രം
റിസ്ക് കുറഞ്ഞ നിക്ഷേപ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. അതായത് ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ പോലുള്ളവ. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, അല്ലെങ്കിൽ എൻപിഎസ് പോലുള്ള റിട്ടയർമെൻ്റ് അടിസ്ഥാനമാക്കിയുള്ള ഫണ്ടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
3) എമർജൻസി ഫണ്ട്
ഒരു എമർജൻസി ഫണ്ട് ഇപ്പോഴും കരുതുക. ഉയർന്ന വരുമാനം ലഭിക്കുന്ന ഒരു സേവിംഗ്‌സ് അക്കൗണ്ടിൽ ആറ് മുതൽ പന്ത്രണ്ട് മാസത്തെ ജീവിതച്ചെലവിനുള്ള തുക സൂക്ഷിക്കുക
4) കടങ്ങൾ കൈകാര്യം ചെയ്യുക
അനാവശ്യമായ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ ഉയർന്ന പലിശയുള്ള വായ്പകൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് തിരിച്ച് നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക.
5) സാമ്പത്തിക പരിജ്ഞാനം
നിക്ഷേപത്തിലൂടെ ഉടനടി പണക്കാരനാകാം എന്ന തരത്തിലുള്ള വാഗ്ദാനങ്ങളിൽ ചെന്ന് ചാടരുത്. അസാധാരണമായ രീതിയിൽ വലിയ ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളിൽ നിന്ന് മാറിനിൽക്കുക.
6) നികുതി
നികുതി ബാധ്യതകൾ കുറയ്ക്കുന്നതിനും കിഴിവുകൾ പരമാവധി ലഭിക്കുന്നതിനും ഒരു വിദഗ്ധ ഉപദേശം തേടുക.
7) ഇൻഷുറൻസ്
അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ തളർത്താതിരിക്കാൻ ലൈഫ് ഇൻഷുറൻസ് ആരോഗ്യ ഇൻഷുറൻസ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക.
Comments (0)