ഖത്തറിൽ ശൈത്യകാല രോഗങ്ങൾക്കെതിരെ മുന്നറിയിപ്പ്
ഖത്തറിൽ ശൈത്യകാലമെത്തിയതോടെ രോഗങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി അധികൃതർ. പൊതുജനാരോഗ്യ മന്ത്രാലയമാണ് നിർദേശം നൽകിയത്. മാറുന്ന കാലാവസ്ഥയിൽ സീസണൽ പനികൾ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർ.എസ്.വി) ഉൾപ്പെടെയുള്ള വൈറൽ ശ്വാസകോശ അണുബാധകൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ശൈത്യം കനക്കുകയും വൈറസ് വ്യാപനം വേഗത്തിലാവുകയും ചെയ്യുന്നതിനാൽ അണുബാധ കുറക്കാൻ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സാംക്രമികരോഗ നിയന്ത്രണ വിഭാഗം മേധാവി ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ശ്വാസതടസ്സം എന്നിവ ഉൾപ്പെടെ പനിയുടെയും ആർ.എസ്.വിയുടെയും ലക്ഷണങ്ങൾ വളരെ സാമ്യമുള്ളതാണ്. മറ്റുള്ളവരിലേക്ക് അണുബാധ പടരാതിരിക്കാൻ ഈ രോഗലക്ഷണങ്ങളുള്ളവർ വീടുകളിൽതന്നെ തുടരണം. കൂടുതൽ രോഗലക്ഷണങ്ങൾ ഉള്ളവർ ചികിത്സ നേടണമെന്നും നിർദേശിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)